ന്യൂദല്‍ഹി: കര്‍ഷകനേതാവ് ബല്‍ദേവ് സിംഗ് സിര്‍സയെ സാക്ഷിയെന്ന നിലയില്‍ ചോദ്യം ചെയ്യാന്‍ എന്‍ഐഎ നോട്ടീസയച്ചു. സാക്ഷികളായി ചോദ്യം ചെയ്യാന്‍ നിയമമനുവദിക്കുന്ന 160 സിആര്‍പിസി വകുപ്പ് പ്രകാരമാണ് നോട്ടീസയച്ചിരിക്കുന്നത്.
ഭയത്തിന്റെയും അക്രമത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ച് സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കാന്‍ ചില ഖാലിസ്ഥാന്‍ സംഘങ്ങള്‍ ശ്രമിക്കുന്നുവെന്നതിന്റെ പേരില്‍ എന്‍ ഐഎ ഫയല്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് ബല്‍ദേവ് സിംഗ് സിര്‍സയ്ക്ക് നോട്ടീസയച്ചത്. സിഖ്സ് ഫോര്‍ ജസ്റ്റിസ്, ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സ്, ബബ്ബര്‍ ഖല്‍സ് ഇന്റര്‍നാഷണല്‍, ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് എന്നീ ഖാലിസ്ഥാന്‍ ഭീകരസംഘടനകളാണ് കര്‍ഷകസമരത്തില്‍ നുഴഞ്ഞുകയറിയിട്ടുള്ളതെന്നാണ് എന്‍ ഐഎ വാദം.
ഇതേക്കുറിച്ച് വിശദമായ തെളിവുകള്‍ കണ്ടെത്താനാണ് സമരത്തില്‍ സജീവസാന്നിധ്യമായിരുന്ന ബല്‍ദേവ് സിംഗ് സിര്‍സയെ ചോദ്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: