സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്റെ ചിത്രീകരണം ഉടന്‍ തുടങ്ങും. നവാഗതനായ മാത്യൂസ് തോമസാണ് സംവിധാനം ചെയ്യുന്ന ചിത്രം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിന് മുളകുപാടമാണ് നിര്‍മിക്കുന്നത്.
സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി സംവിധായകനും നിര്‍മാതാവിനുമൊപ്പം നില്ക്കുന്ന ചിത്രം സുരേഷ് ഗോപിയും പങ്കുവെച്ചിരുന്നത്. ഇന്നലെ മകരദീപം തെളിഞ്ഞു. എല്ലാവരുടേയും അനുഗ്രഹാശംസകളോടെ ഒറ്റക്കൊമ്പന്റെ തേരോട്ടം തുടങ്ങുന്നു’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്.
സുരേഷ് ഗോപിയുടെ 250-ാം സിനിമയാണ് ഒറ്റക്കൊമ്പന്. വിജയരാഘവന്, രഞ്ജി പണിക്കര്‍, സുധി കോപ്പ, മുകേഷ് തുടങ്ങിയ താരങ്ങളും പ്രധാനവേഷങ്ങളിലെത്തും. ബിഗ് ബജറ്റ് ചിത്രം കൂടിയായ സിനിമയുടെ ലൊക്കേഷന്‍, അഭിനേതാക്കള്‍, ബജറ്റ് എന്നിവയെല്ലാം തീരുമാനിച്ചു കഴിഞ്ഞു. എത്രയും പെട്ടന്ന് തന്നെ ചിത്രീകരണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
നേരത്തെ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ഉണ്ടായി. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രവുമായി ഒറ്റക്കൊമ്പന് സാമ്യമുണ്ടെന്നായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: