പള്ളുരുത്തി: ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന കാര്യാലയ നിധിശേഖരണത്തിന് തുടക്കമായി. സംസ്ഥാനതല ഫണ്ട് ശേഖരണത്തിന്റെ ആദ്യ സംഭാവന തേജസ് കേബിള്‍ വിഷന്‍ ഉടമ കെ.ഡി. കൃഷ്ണകുമാറില്‍ നിന്ന് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. പുരുഷോത്തമന്‍ ഏറ്റുവാങ്ങി.
കോഴിക്കോടാണ് കാര്യാലയം നിര്‍മിക്കുന്നത്. മത്സ്യപ്രവര്‍ത്തക സംഘം മധ്യമേഖലാ സെക്രട്ടറി കെ.ഡി. ദയാപരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
















