കൊല്‍ക്കത്ത: ബംഗാളില്‍ ഒവൈസിനേതൃത്വം നല്കുന്ന മുസ്ലീം മുന്നണിയെ കൂടെകൂട്ടാന്‍ പരിശ്രമവുമായി ബംഗാളിലെ സിപിഎം- കോണ്‍ഗ്രസ് സഖ്യം. ഇതിന്റെ ഭാഗമായി മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള മതപണ്ഡിതന് അബ്ബാസ് സിദ്ധിഖിയെ നേതാക്കള്‍ സന്ദര്‍ശിച്ചു. അബ്ബാസ് സിദ്ധിഖിയെ തങ്ങള്‍ കേവലം മതനേതാവായിയല്ല കാണുന്നതെന്നാണ് സിപിഎം കൂടിക്കാഴ്ചയ്ക്ക് ശേഷം നല്കിയ വിശദീകരണം.
ഒവൈസി ബംഗാളില്‍ അബ്ബാസ് സിദ്ധിഖിയെ മുന്‍നിര്‍ത്തി നടത്താനാണ് ഉദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ട ചര്‍ച്ചയും ദിവസങ്ങള്‍ക്ക് മുമ്പേ നടന്നിരുന്നു. ഇതിനു ശേഷമാണ് കോണ്‍ഗ്രസ് സിപിഎം മുന്നണി നേതൃത്വം അബ്ബാസ് സിദ്ധിഖിയെ സന്ദര്‍ശിച്ചതെന്നാണ് ശ്രദ്ധേയം. കോണ്‍ഗ്രസ്, ഒവൈസി നേതൃത്വം നല്കുന്ന മുസ്ലീം മുന്നണി, ജെഎംഎം, മറ്റു ചെറുപാര്‍ട്ടികള്‍ എന്നിവരെ കൂടെക്കൂട്ടി തെരെഞ്ഞെടുപ്പ് നേരിടാനാണ് സിപിഎം പദ്ധതിയിടുന്നത്. കോണ്‍ഗ്രസുമായി സഖ്യത്തിന് നേരത്തേ തന്നെ സിപിഎം കേന്ദ്ര നേതൃത്വം ധാരണയുണ്ടാക്കിയിരുന്നു.
ബംഗാളില്‍ ചോര്‍ന്ന് പോയ തങ്ങളുടെ വോട്ട് ബാങ്കിന് പകരമായി മുസ്ലീം ജനവിഭാഗത്തെ ഒപ്പം നിര്‍ത്തി തിരിച്ചുവരവിനാണ് സിപിഎം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് മതനേതാക്കളുമായുള്ള തിരക്കിട്ട ചര്‍ച്ചകള്‍. ബംഗാള്‍ ജനസംഖ്യയുടെ 30 ശതമാനം മുസ്ലീംമതസ്ഥരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: