അഞ്ചല്‍: ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ വേണ്ടി ടൗണിലെ അനധികൃത പാര്‍ക്കിംഗിനെതിരെ അഞ്ചല്‍ പോലീസ് നടപടി തുടങ്ങി. ടൗണില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത മൂന്ന് ഇരുചക്ര വാഹനങ്ങള്‍ പോലീസ് റിക്കവറി വാഹനം ഉപയോഗിച്ച് സ്റ്റേഷനിലേയ്ക്ക് മാറ്റുകയും വാഹന ഉടമകള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും അറിയിച്ചു.
ടൗണില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ പോലീസ് ആദ്യം ചോക്കുപയോഗിച്ച് ക്രോസ് മാര്‍ക്ക് വരയ്ക്കുകയും തുടര്‍ന്ന് രണ്ട് മണിക്കൂറിനകം വാഹനം ഇവടെ നിന്ന് മാറ്റാത്തപക്ഷം വാഹനം സ്റ്റേഷനില്‍ എത്തിച്ച് നിയമ നടപടി സ്വീകരിക്കുന്നതാണെന്ന് അഞ്ചല്‍ സിഐ അനില്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഇത്തരത്തില്‍ ഗതാഗത പരിഷ്കാരം നടത്തുന്നതില്‍ വ്യാപാരികള്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അഞ്ചല്‍ ചന്തമുക്ക് മുതല്‍ മുക്കട ജംഗ്ഷന് വരെ റോഡിന്റെ ഇരു വശങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യുന്നതിനെതിരെയാണ് അഞ്ചല്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: