മാവേലിക്കര: തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്രപരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ തെക്കേക്കര പഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മണ്ഡലം പ്രസിഡന്റുമാര്‍ക്കെതിരെ ഒരു വിഭാഗം പടയൊരുക്കം ആരംഭിച്ചിരിക്കുകയാണ്. മുഖ്യപ്രതിപക്ഷമാകാന്‍ പോലും അംഗങ്ങളില്ലാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന്. ബ്ലോക്ക് പഞ്ചായത്ത് സീറ്റുകള്‍ എല്ലാ തന്നെ നഷ്ടപ്പെടുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ 19 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 2 വാര്‍ഡുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്.
പഞ്ചായത്തില്‍ ആദ്യമായി വിജയിച്ച ബിജെപിക്കും രണ്ട് സീറ്റ് ലഭിച്ചു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മണ്ഡലം പ്രസിഡന്റുമാര്‍ രാജിവെക്കണമെന്ന ആവശ്യം ഫലപ്രഖ്യാപനത്തിന് പിന്നാലെതന്നെ ഉണ്ടായിരുന്നു.
തെക്കേക്കര കിഴക്ക് മണ്ഡലം പ്രസിഡന്റ് ബിജു വര്‍ഗ്ഗീസ്, പടിഞ്ഞാറ് മണ്ഡലം പ്രസിഡന്റ് രാമദാസ് എന്നിവരുടെ നേതൃത്വത്തിന് കീഴില്‍ വരാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് നേതാക്കള്‍ ജില്ലാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ജില്ലാ നേതൃത്വം ഇടപെട്ട് തെക്കേക്കരയില്‍ അവലോകനയോഗം നടത്തി.
യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ നേതൃത്വമാറ്റമെന്ന ആവശ്യം നിരാകരിക്കുകയും പകരം മണ്ഡലത്തിലെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പത്തംഗ സ്റ്റിയറിങ് കമ്മറ്റിയെ തിരഞ്ഞെടുത്തു.
എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാന്‍ ഒരു വിഭാഗം തയ്യാറായില്ല. ഇതോടെ ചര്‍ച്ച വഴിമുട്ടുകയും തീരുമാനമാകാതെ യോഗം പിരിയുകയും ചെയ്തു. അനുരഞ്ജനത്തിന് തയ്യാറല്ലെന്ന് നേതൃത്വത്തെ അറിയിച്ച വിമതവിഭാഗം പിന്നീട് യോഗം ചേര്‍ന്ന് സമാന്തര കമ്മറ്റികള്‍ രൂപീകരിക്കാന്‍ ധാരണയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: