തിരുവനന്തപുരം: മുസ്ലീം മതരാഷ്ട്രത്തിന് വേണ്ടി വാദിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമായി സിപിഎം യോജിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗവും മുന്‍മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി. നിയമസഭാ ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
പരസ്പരം മനസിലാക്കികൊണ്ടാണ് പ്രവര്‍ത്തിച്ചത്. അന്നൊരു പെതുശത്രുവിനെ നേരിടാനാണ് ഒരുമിച്ചതെന്ന്. ആദ്യ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടാം തെരഞ്ഞെടുപ്പിലും ബിജെപിയെ നേരിടാന്‍ മറ്റു പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല. വേങ്ങര എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ.എന്‍.എ ഖാദറും മാധ്യമ പ്രവര്‍ത്തകനായ എന്‍.പി രാജേന്ദ്രനും ചേര്‍ന്ന് നടത്തിയ സംയുക്ത അഭിമുഖത്തിലാണ് പാലോളി മുഹമ്മദ് കുട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ജമാഅത്തെ ഇസ്ലാമിയുമായി യോജിച്ചിരുന്ന ഘട്ടമുണ്ടായിരുന്നു. ജമാഅത്തിനെ ഞങ്ങള്‍ മനസിലാക്കത്തതുകൊണ്ടോ ഞങ്ങളെ ജമാഅത്ത് മനസിലാക്കത്തതുകൊണ്ടോ പറ്റിയ അബന്ധമല്ല അത്. അക്കാലത്ത് രണ്ട് കൂട്ടര്‍ക്കും ശത്രുവായിട്ടുള്ള ഒരാളുണ്ടായിരുന്നു. അതിനെ നേരിടാനുള്ള താല്പര്യം അവര്‍ക്കുമുണ്ട്, ഞങ്ങള്‍ക്കുമുണ്ട്. അതാണ് അതിന്റെ യോജിപ്പെന്നാണ് അഭിമുഖത്തില്‍ പാലോളി മുഹമ്മദ് കുട്ടി പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ കേരള പര്യടനത്തില്‍ നിന്നും മതമൗലികവാദികളായ ജമാ അത്തെ ഇസ്ലാമിയെ ഒഴിവാക്കിയിരുന്നു. എന്നാല്‍, പാലൊളിയുടെ വെളിപ്പെടുത്തലിലൂടെ സിപിഎമ്മിന്റെ ഇരട്ടമുഖമാണ് പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: