കൊച്ചി: കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായിരുന്ന പോക്സോ കേസിലെ ഇരയായ കുട്ടി മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിക്ക് ന്യൂമോണിയയുണ്ടായിരുന്നു. ശ്വാസ തടസ്സമുണ്ടായിരുന്നെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ട്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്ര വ്യക്തമാക്കി.
കുട്ടിക്ക് വേണ്ട ചികിത്സ നല്‍കിയോ എന്നത് സംബന്ധിച്ച് സിഡബ്ല്യുസിയും സംരക്ഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് മരണത്തില്‍ ദുരൂഹതയില്ലെന്ന് അറിയിച്ചിരിക്കുന്നത്.
ഡിസംബര്‍ 31 മുതല്‍ കുട്ടിക്ക് പനി ബാധിച്ചിരുന്നു. വേണ്ട ചികിത്സ നല്‍കിയിരുന്നുവെന്നുമാണ് സംരക്ഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. കുട്ടിക്ക് ന്യൂമോണിയ പോലെ ഗുരുതരമായ അസുഖമുണ്ടായിരുന്നത് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നില്ല. വീഴ്ച പറ്റിയത് ഉദ്യോഗസ്ഥര്‍ക്കാണെന്നുമാണ് ജില്ലാ ശിശുക്ഷേമസമിതി അധ്യക്ഷ ബെറ്റി ജോസഫിന്റെ പ്രത്യാരോപണം. കുട്ടിയെ ബന്ധുക്കളെ കാണാന്‍ പോലും ശിശുക്ഷേമസമിതി ഉദ്യോഗസ്ഥര്‍ അനുവദിച്ചിരുന്നില്ല. ഇത് ബോധപൂര്‍വം തന്നെയാണെന്നാണ് ബെറ്റി ജോസഫ് ആരോപിച്ചു.
എന്നാല്‍ ബന്ധുക്കളെ കാണാന്‍ അനുവദിക്കാതിരുന്നത് കുട്ടിയുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ്. അച്ഛന് ആണ് കുട്ടിയെ പീഡിപ്പിച്ചത്. ബന്ധുക്കളെ കാണാന്‍ അനുവദിച്ചാല്‍ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ഉണ്ടാകും. ബന്ധുക്കള്‍ എന്നുപറഞ്ഞ് എത്തിയവര്‍ക്ക് തിരിച്ചറിയല്‍ രേഖ ഉണ്ടായിരുന്നില്ല, എന്നും ബെറ്റി ജോസഫ് വ്യക്തമാക്കുന്നു.
അതേസമയം സംരക്ഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പിഴവ് പറ്റിയെന്ന് പറഞ്ഞ ബെറ്റ കുട്ടിയുടെ അസുഖ വിവരം സമിതിയെ അറിയിച്ചിരുന്നില്ല. കുട്ടി മരിച്ചത് പോലും വൈകിയാണ് അറിയിച്ചത്. ഗുരുതരമായ ന്യൂമോണിയ ബാധിച്ചിട്ട് പോലും ഈ കൊവിഡ് കാലത്ത് കുട്ടിക്ക് വേണ്ട ചികിത്സ ലഭിച്ചില്ല. കൂടതെ മരണകാരണം ന്യൂമോണിയ തന്നെയാണോ എന്ന കാര്യം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ. ഇതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അച്ഛന് പീഡിപ്പിച്ചു എന്ന പരാതിയെത്തുടര്‍ന്ന് 2019 ഏപ്രില്‍ മുതല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന്റെ സംരക്ഷണയിലായിരുന്ന കുട്ടിയെ ജനുവരി 11-നാണ് കുട്ടിയെ പച്ചാളത്തെ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അച്ഛന് പീഡിപ്പിച്ചിരുന്നുവെന്ന വിവരം പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് 2018 ഏപ്രില്‍ 18-നാണ് പോക്സോ ചുമത്തിയത്. പിറ്റേന്ന് തന്നെ ചൈല്‍ഡ് വെല്‍ഫെയര്‍ മെമ്പര്‍ വീട്ടിലെത്തി കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലേക്കാണ് മാറ്റി. പൂര്‍ണ ആരോഗ്യവതിയായിരുന്ന കുട്ടി ജനുവരി 11-ന് പെട്ടെന്ന് മരിച്ചുവെന്ന വാര്‍ത്തയാണ് പിന്നീട് ബന്ധുക്കള്‍ക്ക് ലഭിക്കുന്നത്.
കുട്ടിക്ക് സുരക്ഷ ഉറപ്പാക്കാതിരുന്നത് ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസറുടെ വീഴ്ചയാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി കുട്ടിയുടെ മുത്തശ്ശി സിറ്റി പോലീസ് കമ്മീഷണര്‍ക്കും ആലുവ പോലീസ് സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് കുട്ടിയുടെ മൃതദേഹം എത്തിച്ചത്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ശേഷം കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യാതെ ബന്ധുക്കള്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: