പത്തനംതിട്ട: സി.പി.എം കോന്നി മുന്‍ ലോക്കല്‍ സെക്രട്ടറി ഓമനക്കുട്ടനെ(48) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് ചരിവുകാലയിലെ വീടിനോട് ചേര്‍ന്ന് ഓമനക്കുട്ടനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓമനക്കുട്ടന്റെ ആത്മഹത്യക്ക് കാരണം പാര്‍ട്ടിയാണെന്ന് ആരോപണവുമായി കുടുംബം രംഗത്തെത്തിഓമനക്കുട്ടന് സി.പി.എമ്മിന്റെ നിരന്തര ഭീഷണിയുണ്ടായിരുന്നുവെന്ന് ഭാര്യ രാധ വാര്‍ത്താ ചാനലിനോട് പറഞ്ഞു.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോന്നി ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി തോറ്റിരുന്നു. ഇതിനു കാരണം ഓമനക്കുട്ടനാണെന്നാണ് പാര്ട്ടിക്കാര് പറഞ്ഞു പരത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ഓമനക്കുട്ടനെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കാന്‍ ഒരുങ്ങിയിരുന്നു. വെള്ള പുതപ്പിച്ച് കിടത്തുമെന്നും ഭീഷണിപ്പെടുത്തി. പാര്ട്ടിക്കാര് തന്നെ ഒറ്റപ്പെടുത്തി ശത്രുവായി കാണുകയാണെന്ന് ഓമനക്കുട്ടന് പറഞ്ഞിരുന്നുവെന്നും ഭാര്യ പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസമായി ഭര്‍ത്താവ് ഒന്നുംമിണ്ടാതെ മുറിയില്‍ കയറി വാതിലടച്ചിരിക്കുകയായിരുന്നു. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോന്നി ഏരിയാ സെക്രട്ടറിയെ നേരില്‍കണ്ട് കാലുപിടിച്ചിരുന്നു. തന്റെ ഭര്‍ത്താവ് അറിയാത്ത കാര്യങ്ങള്‍ക്കാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തിയതെന്നും ഭാര്യ രാധ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: