പുനലൂര്‍: തമിഴ് ഗ്രാമങ്ങളില്‍ കാര്‍ഷികോത്സവമായ പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങളായി. ഇന്നുമുതല്‍ നാലുദിവസം നീളുന്നതാണ് ആഘോഷങ്ങള്‍.
പൊങ്കല്‍ ഉത്സവങ്ങള്‍ക്ക് മധുര വിതരണം പ്രധാനമാണ്. വിരുന്നുകാര്‍ക്കെല്ലാം ഈ ദിവസം കരിമ്പാണ് കൈമാറുക. ആര്യങ്കാവിലെ ദേശീയപണ്ടാതയോരങ്ങളില് കരിമ്പ് വില്പന തകൃതിയാണ്. ഒരു കരിമ്പിന് 60 രൂപയാണ് വില. ഇവിടെ തമിഴ് വംശജരും കരിമ്പ് കച്ചവടത്തിന് ഉണ്ട്. എല്ലാ വര്‍ഷവും കുടുംബത്തിനൊപ്പം പൊങ്കല്‍ ഉത്സവത്തിന് പങ്കെടുക്കുന്ന കച്ചവടക്കാരായ സെല്‍വരാജും ഭാര്യ വേലകിയും കൊറോണ മാനിച്ച് ഇക്കുറി കേരളത്തില്‍ തന്നെ ആഘോഷിക്കാനുള്ള തീരുമാനത്തിലാണ്.
പൊങ്കലിനോടനുബന്ധിച്ച് ഇന്നു മുതല്‍ വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാകും. വീട്ടിലെ പഴയ മണ്കലങ്ങള്, വസ്ത്രങ്ങള്‍, പായ എന്നിവയെല്ലാം കത്തിച്ച് വീടും പരിസരവും വൃത്തിയാക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ചാണകവെള്ളം തളിച്ചശേഷം കോലമിട്ട് വീടിന്റെ വാതിലില്‍ കരിമ്പ്, വാഴ, മാവില, മഞ്ഞള്‍ ഇല, പൂവ് എന്നിവ കൊണ്ട് അലങ്കരിക്കും. ബോഗി എന്ന് വിളിക്കുന്ന ഈ ദിവസത്തില്‍ കുടുംബത്തില്‍ പുതിയതായി വിവാഹിതരായവരെ പെണ്‍വീട്ടുകാര്‍ പൊങ്കലിന് ആവശ്യമായ വസ്തുക്കള്‍, പുതുവസ്ത്രം, കരിമ്പ് എന്നിവ നല്കി വീട്ടിലേയ്ക്ക് ക്ഷണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: