മാനന്തവാടി: കുറുക്കന്‍മൂല കോളനിയിലെ വനവാസി സ്ത്രീ ശോഭയുടെ മരണം അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ശോഭയുടെ അമ്മയുടെ പരാതി പ്രകാരമാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ശോഭയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും. കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് കാണിച്ച് ശോഭയുടെ അമ്മ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നുവരവേ ചില സംഘടനയില്‍ പെട്ട ആളുകള്‍ ശോഭയുടെ കേസ് നടത്തിപ്പിന്റെ ആവശ്യത്തിലേക്കായി പണ പിരിവ് നടത്തുന്നതായി പോലീസ് അറിയിച്ചു. ഇത്തരത്തില്‍ ഉള്ള പണപ്പിരിവുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി പോലീസില്‍ അറിയിക്കണമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: