തിരുവനന്തപുരം; ചെറുകിട സംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് സംസ്ഥാനസര്‍ക്കാര്‍ നയമെന്നും അതിന് വേണ്ടി ചെറുകിട സംരംഭകര്‍ക്ക് വൈദ്യുത മേഖലയില്‍ പ്രത്യേക ഇളവുകള്‍ നല്‍കുമെന്നും സംസ്ഥാന വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. തിരുവനന്തപുരത്ത് മെട്രോ എംഎസ്എംഇ അവാര്‍ഡ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ഉണ്ടായ എല്ലാ ദുരന്തങ്ങളും വൈദ്യുതി വകുപ്പ് തരണം ചെയ്തു വന്നതാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ 500 കോടിരൂപയുടെ സൗജന്യം നല്കിയ വൈദ്യുതി വകുപ്പ് സിനിമ മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ 5 കോടി രൂപയാണ് ഇളവ് നല്‍കിയത്. അതു കൊണ്ട് സംസ്ഥാനത്ത് ചെറുകിട സംരംങ്ങള്‍ നിലനില്‍ക്കേണ്ടത് സാധാരണക്കാരന്റെ ജീവിതത്തിന് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
മെട്രോമാര്ട്ടിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ചേമ്പര്‍ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ്, കേരള ബ്യൂറോ ഫോര്‍ ഇന്‍ഡസ്ട്രിയില്‍ പ്രമോഷന്, നാഷണല്‍ സ്മാള്‍ ഇന്‍ഡസട്രീസ് കോര്പ്പറേഷന് എന്നിവയുടെ സഹകരണത്തോടെയാണ് എംഎസ്എംഇ സെമിനാറും, ചെറുകിട ഇടത്തരം വ്യവസായ രം?ഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചര്ക്കായുള്ള എംഎസ്എംഇ അവാര്‍ഡുകളും വിതരണം ചെയ്തത്.
മെട്രോ യൂത്ത് ഐക്കന്‍ അവാര്‍ഡ് മന്ത്രി എംഎം മണിയില്‍ നിന്നും വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്തും ഏറ്റു വാങ്ങി. ലൈഫ് ടൈം അച്ചീവ്മന്റ് അവാര്‍ഡ് ഉദയ സമുദ്ര എം ഡി രാജശേഖരന് നായര്‍ക്ക് സമ്മാനിച്ചു.
ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രിമാരായ കെ രാജു, കടന്നപ്പള്ളി രാമചന്ദ്രന്, വികെ പ്രശാന്ത് എംഎല്‍എ, കെടിഡിസി ചെയര്മാന് എം. വിജയകുമാര്‍, എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ മൃഗേന്ദ്രലാല്‍ ദാസ്, മെട്രോ ഗ്രൂപ്പ് എംഡി സിജി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: