തിരുവനന്തപുരം: ഹത്രാസില്‍ വര്‍ഗീയ കലാപത്തിന് ശ്രമിച്ചെന്ന കുറ്റത്തില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കുന്നതില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ ചോദ്യോത്തരവേളയില്‍ പി. ഉബൈദുള്ള എംഎല്‍എയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്.
സിദ്ദിഖ് കാപ്പനെ ജയിലില്‍ നിന്നും പുറത്തിറക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടുന്നതില്‍ പരിമിതികളുണ്ടെന്ന് പിണറായി. സിദ്ദിഖ് കാപ്പനെ പുറത്തിറക്കുന്നത് സംബന്ധിച്ച് ഭാര്യ റെയ്ഹാനത്തും മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടുന്നതില്‍ അങ്ങേയറ്റത്തെ പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. മറ്റൊരു സംസ്ഥാനത്തെ കേസായതിനാല്‍ ഇടപെടാനാവില്ലെന്ന മറുപടിയാണ് എഡിജിപിയും നല്‍കിയത്.
ഒക്ടോബര്‍ അഞ്ചിന് ഹാത്രാസിലേക്ക് പോകവേയാണ് സിദ്ദിഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം രണ്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കൂടി അറസ്റ്റിലായിരുന്നു. ഹത്രാസിന്റെ മറവില്‍ ഇവര്‍ ഉത്തര്‍പ്രദേശ് പോലീസില്‍ ഉടനീളം കലാപത്തിന് ആസൂത്രണം നടത്തിയിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: