കൊച്ചി: കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.എസ്. സത്യന് നയിക്കുന്ന കര്‍ഷക മുന്നേറ്റ യാത്രയുടെ ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന് നിര്‍വഹിച്ചു.
രാജ്യത്തെ കര്‍ഷകരുടെ മുന്നേറ്റത്തിന് ഗുണകരമാകുന്ന കാര്‍ഷിക നിയമം പാസാക്കി കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണെന്ന് തെളിയിച്ചപ്പോള്‍ ഇടനിലക്കാരുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്ന സമീപനമാണ് സമരക്കാരുടേതും അതിന് നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷത്തിന്റെയും നിലപാടെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി എം.വി. രജ്ഞിത്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, മദ്ധ്യമേഖല ജനറല്‍ സെക്രട്ടറി സി.ജി. രാജഗോപാല്‍, ബിജെപി നേതാക്കളായ എസ്. സജി, സജികുമാര്‍ ഏലൂര്‍, കൗണ്‍സിലര്‍ സുധാ ദിലീപ്, കര്‍ഷകമോര്‍ച്ച ജനറല്‍ സെക്രട്ടറി സുനില്‍ കളമശേരി, കെ. അജിത്കുമാര്‍, ടി.ജി. വിജയന്, കെ.പി. കൃഷ്ണദാസ്, വിമല രാധാകൃഷ്ണന്, കെ.ആര്. ജയപ്രസാദ്, പി.പി. സുന്ദരന്‍, രാജു മാടവന, എം.ഗല്‍സ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: