മുംബൈ: ഒരു വിക്കറ്റും അധികം റണ്വഴങ്ങാത്ത ഓവറുകളുമായി തിരിച്ച് വരവ് ഉജ്ജ്വലമാക്കി ശ്രീശാന്ത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കുവേണ്ടിയുള്ള ആദ്യമത്സരത്തിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിന് വേണ്ടി ശ്രീശാന്ത് പന്തെറിഞ്ഞത്.
പുതുച്ചേരിയെ നിശ്ചിത 20 ഓവറില്‍ 138 റണ്‍സിന് തളയ്ക്കുന്നതില്‍ ശ്രീശാന്തിന്റെ പേസും പങ്ക് വഹിച്ചു. പുതുച്ചേരിയുടെ ഓപ്പണര്‍ ഫാബിദ് അഹമ്മദിനെയാണ് ശ്രീശാന്ത് ക്ലീന്‍ ബൗള്‍ഡാക്കിയത്. ശ്രീശാന്ത് നാല് ഓവറില്‍ 29 റണ്‍സ് മാത്രമാണ് വഴങ്ങിയത്. നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജലജ് സക്സേനയാണ് കേരളത്തിന് വേണ്ടി തിളങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: