തിരുവനന്തപുരം: വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ പൗര പ്രമുഖര്‍ ചടയമംഗലത്തുള്ള ജടായു രാമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി .
തലസ്ഥാന നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ , 1000 അടി പൊക്കത്തില്‍ സ്ഥിതി ചെയ്യുന്ന ജടായു രാമ ക്ഷേത്ര നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്തി. ശില്പകലാ ഭംഗിയോടെ പണികള്‍ നടന്നുകൊണ്ടിരിക്കുന്ന ക്ഷേത്രത്തിന്റെയും ഉപ ക്ഷേത്രങ്ങളുടെയും തിരുമുറ്റത്തിന്റെയും പണികള്‍ നോക്കിക്കണ്ടു .. ഫെബ്രുവരി 17 ആം തീയതി നടക്കുന്ന ക്ഷേത്ര പ്രതിഷ്ഠയ്ക്ക് വേണ്ടിയിട്ടുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നു …
ശ്രീരാമന്റെ പാദസ്പര്‍ശം കൊണ്ട് ധന്യമായ പാദമുദ്ര മണ്ഡപം, ജടായുവിന്റെ കൊക്ക് ഉരഞ്ഞ ജലനിര്‍ഗ്ഗമനം ഉണ്ടായ കൊക്കരണി തുടങ്ങിയവയും സന്ദര്‍ശിച്ചു .
സിവി ആനന്ദ ബോസ് ഐഎഎസ് അധ്യക്ഷനായ വികസന സമിതിയാണ് നിര്‍മ്മാണപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നത് , 1973 ഇല് ചേങ്കോട്ടുകോണം മഠാധിപതി സ്വാമി സത്യാനന്ദ സരസ്വതി പ്രതിഷ്ഠിച്ച 13 അടി പൊക്കമുള്ള കോദണ്ഡരാമ വിഗ്രഹത്തിനുമുന്നില്‍ എല്ലാവരും പ്രണമിച്ചു .. തുടര്‍ന്ന് സംഘാംഗങ്ങളുടെ മൂന്നില്‍ ജടായു രാമ ക്ഷേത്രത്തിന്റെ ഭാവി പരിപാടികള്‍ കുമ്മനം രാജശേഖരന് വിശദീകരിച്ചു .
ജനുവരി 18ന് ജടായുരാമ ക്ഷേത്രത്തിന്റെ പ്രചരണ ക്യാംപയില്‍ തിരുവനന്തപുരത്ത് ഉല്‍ഘാടനം ചെയ്യും.ഈ ചടങ്ങ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമ് വഴി സംപ്രേഷണം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: