തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്സിന് സൂക്ഷിക്കാനായി മൂന്ന് പ്രധാന സംഭരണകേന്ദ്രങ്ങള്‍. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായാണ് സംസ്ഥാനത്തെ പ്രധാന സംഭരണ കേന്ദ്രങ്ങള്‍ ഉള്ളത്. ഇവിടെ നിന്നാകും മരുന്നുകള്‍ സംസ്ഥാനത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു നല്‍കുക.
ശനിയാഴ്ച മുതല്‍ വാക്സിന് വിതരണം ആരംഭിക്കാനിരിക്കേയാണ് സംഭരണ കേന്ദ്രങ്ങളെല്ലാം സജ്ജമായി കഴിഞ്ഞു. വാക്സിന് എത്തിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കി. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ കുറവ് ഇല്ലാത്തതിനാല്‍ കേന്ദ്രം കേരളത്തിന് കൂടുതല്‍ ഡോസ് വ്ാക്സിന് അനുവദിക്കാനാണ് സാധ്യത. രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കുടുതല്‍ ഡോസ് വാക്സിന് നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഇന്ന് വിവിദ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോകോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തുന്നുണ്ട്. അതിനുശേഷമാകും തീരുമാനം.
സംസ്ഥാനത്ത് നിലവില്‍ വാക്സിന് സൂക്ഷിക്കുന്നതിനായി 1240 കോള്‍ഡ് ചെയിന്‍ പോയിന്റുകളാണ് തയ്യാറാക്കിയിട്ടുള്ളത്. വാക്സിന് സ്വീകരിക്കുന്നവരുടെ തുടര്‍ നിരീക്ഷണവും ആരോഗ്യവകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്ര സംഭരണ ശാലയില്‍ നിന്നും സംസ്ഥാനത്തെ പ്രധാനകേന്ദ്രങ്ങലില് എത്തിക്കുന്ന വാക്സിന് അവിടെ നിന്ന് പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളില്‍ ജില്ലകളിലെ വാക്സീനേഷന് കേന്ദ്രങ്ങളിലെത്തിക്കും. തിരുവനന്തപുരം സ്റ്റോറില്‍ നിന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. കൊച്ചിയിലെ സ്റ്റോറില്‍ നിന്ന് എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂര്‍ കേന്ദ്രങ്ങളിലേക്കും കോഴിക്കോട്ടെ സ്റ്റോറില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോഡ്, മലപ്പുറം, വയനാട് കേന്ദ്രങ്ങിലേക്കും എത്തിച്ചു നല്‍കും.
എല്ലാ ജില്ലകളിലുമായി ചെറുതും വലുതുമായ 1658 ഐസ് ലൈന്ഡ് റഫ്രിജറേറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട് 1150 ഡീപ് ഫ്രീസറുകളും സജ്ജമാണ്. എറണാകുളം ജില്ലയില്‍ 12, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതം, ബാക്കി ജില്ലകളില്‍ 9 വീതം അങ്ങനെ 133 കേന്ദ്രങ്ങളാണ് വാക്സീനേഷനായി ഒരുക്കിയിട്ടുള്ളത്.
വാക്സിന് വിതരണം ആരംഭിക്കുന്ന അന്ന് രാവിലെ 9 മുതല്‍ 5 വരെയുള്ള 8 മണിക്കൂര്‍ കൊണ്ട് ഒരോ കേന്ദ്രത്തിലും 100 വീതം പേര്‍ക്ക് കുത്തിവെയ്പ് നല്‍കും. ആദ്യഘട്ടത്തില്‍ 354897 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷനായി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: