കൊച്ചി: വൈറ്റില പാലത്തെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചവര്‍ കൊഞ്ഞാണന്മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. പാലത്തിലൂടെ ലോറി പോയാല്‍ മെട്രോ തൂണില്‍ തട്ടുമെന്നൊക്കെയാണ് ചിലര്‍ പറഞ്ഞത്. അത്ര കൊഞ്ഞാണന്മാരാമോ എഞ്ചിനീയര്‍മാര്‍? അപ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നവരാണ് യഥാര്‍ഥത്തില്‍ കൊഞ്ഞാണന്മാര്, അവര്‍ക്ക് മുഖമില്ല, നാണമില്ല, ധൈര്യവും ധാര്‍മികതയുമില്ലെന്ന് മന്ത്രി പറഞ്ഞു. വൈറ്റില മേല്‍പ്പാലം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പാലാരിവട്ടം പാലത്തിന് പ്രശ്നമുണ്ടായത് പോലെ ഈ പാലത്തിനും പ്രശ്നമുണ്ടാക്കാന്‍ ധൃതിപിടിക്കുകയായിരുന്നു കൊച്ചിയില്‍ ചിലര്‍. വേലായുധനോട് വേണ്ട വേല, വേറെ വല്ലടത്തും പോയി നോക്കിയാ മതി. ഇവിടെ എല്ലാ ന്യായമായി നടക്കും.
പാലത്തിനെതിരെ അപവാദ പ്രചാരണങ്ങള്‍ നടന്നു. പല പ്രചാരണങ്ങളേയും അതിജീവിച്ചാണ് പാലം നിര്‍മാണം പൂര്‍ത്തിയായത്. മെട്രോ വരുമ്പോള്‍ തട്ടും എന്നൊക്കെയായിരുന്നു ചിലര്‍ പ്രചരിപ്പിച്ചത്. അവര്‍ കൊച്ചിയിലെ ജനങ്ങള്‍ക്ക് മുകളിലൂടെ വട്ടമിട്ടു പറക്കുകയാണ്. മറ്റൊരു ജില്ലകളിലുമില്ല ഇത്. ഏത് സര്‍ക്കാരിനെതിരേയും ഇങ്ങനെ ചെയ്യരുത്. ഞങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടിയെന്ന് പറയേണ്ടവര്‍ ഞങ്ങള്‍ കൊച്ചിക്ക് വേണ്ടി എന്ന് തെറ്റായ പേരിട്ട് നടക്കുകയാണ്. മൂന്നാലുപേര് പറയുകയാണ് വീ ഫോര്‍ കൊച്ചി എന്ന്. ഞങ്ങളെല്ലാം ആഫ്രിക്കയ്ക്ക് വേണ്ടിയാണോ? അവര്‍ നാല് പേരാണ് കൊച്ചി..! നാണവും മാനവുമുണ്ടോ അവര്‍ക്കെന്നും മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: