കാസര്‍കോഡ്: കള്ളവോട്ട് ചെയ്യുമെന്നും അത് അനുസരിച്ചില്ലെങ്കില്‍ കാലുവെട്ടുമെന്നും പോളിംഗ് ബൂത്തിലെ പ്രിസൈഡിങ് ഓഫീസറെ കാസര്‍കോട്ടെ ഉദുമ നിയോജകമണ്ഡലത്തിലെ സിപിഎം എംഎല്‍എ കുഞ്ഞിരാമന് ഭീഷണപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷിക്കുന്നു. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയതെന്ന് പറയുന്നു. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറായി ഡ്യൂട്ടി ചെയ്ത കാര്‍ഷിക സര്‍വ്വകലാശാല പ്രൊഫസറും ഇടതുപക്ഷ അധ്യാപക സംഘടനയായ ടിഒകെഎയു പീലിക്കോട് യൂണിറ്റ് പ്രസിഡന്റുമായ കെഎം ശ്രീകുമാറാണ് പരാതിക്കാരന്.
കാസര്‍കോട് കലക്ടറോടും വരണാധികാരിയോടുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തേടുക. കഴിഞ്ഞ ദിവസം കാര്‍ഷിക സര്‍വ്വകലാശാല പ്രൊഫസറും ഇടതുപക്ഷ അനുഭാവിയും ഇടതുപക്ഷ അധ്യാപക സംഘടനയായ ടിഒകെഎയു പീലിക്കോട് യൂണിറ്റ് പ്രസിഡന്രുമായ കെഎം ശ്രീകുമാറാര് തന്റെ ഫേസ്ബുക്കില്‍ ഉദുമ മണ്ഡലത്തിലെ സിപിഎം എംഎല്‍എയായ കുഞ്ഞിരാമന്റെ ഭീഷണിയെക്കുറിച്ച് കുറിച്ചത്. ഉടനെ ഇത് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇതോടെ സിപിഎമ്മിന്റെ വടക്കന്‍ ജില്ലകളിലെ ‘തിളക്കമാര്‍ന്ന’ ജയവും ചോദ്യം ചെയ്യപ്പെടുകയാണ്.
ബേക്കല്‍ കോട്ടയ്ക്ക് അടുത്തുള്ള ആലക്കോട് ഗ്രാമത്തിലായിരുന്നു ശ്രീകുമാര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ചെന്നത്. അവിടെ വെച്ചായിരുന്നു ഭീഷണി. സിപിഎം പാര്‍ട്ടി ഗ്രാമത്തിലുള്ള പഞ്ചായത്തായതിനാല്‍ അവിടെ സിപിഎംകാര്‍ മാത്രമാണ് ബൂത്ത് ഏജന്റു മാരെന്നും ശ്രീകുമാര്‍ കുറിക്കുന്നു. പ്രിസൈഡിങ് ഓഫീസര്‍ എന്ന നിലയില്‍ പോളിങ് ബൂത്തില്‍ വോട്ടുചെയ്യാനെത്തിയ എംഎല്‍എയുടെ തിരിച്ചറിയല്‍ രേഖ പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ എംഎല്‍എ കുഞ്ഞിരാമന് തടയുകയും കാല്‍വെട്ടുമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്തുവെന്നാണ് ശ്രീകുമാറിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: