തിരുവനന്തപുരം: ബാറുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ബെവ്ക്യൂ ആപ്പിന്റെ പ്രസക്തി ഇല്ലാതായെന്ന് എകസൈസ്. സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസം 24 മുതല്‍ ബാറുകളിലെ പാഴ്‌സല്‍ വില്‍പ്പന ഒഴിവാക്കി. ഇതോടെ ഇനി പ്രത്യേകം ആപ്പിന്റെ ആവശ്യമില്ലെന്നും നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതോടെ ബെവ് ക്യൂ ആപ്പ് വേണ്ടെന്ന് വെയ്‌ക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.
കോവിഡ് വ്യാപകമായതോടെ സാമൂഹ്യ അകലം ഉറപ്പ് വരുത്തുന്നതിനായി കഴിഞ്ഞ മെയ് 27 മുതലാണ് ബെവ്ക്യൂ ആപ്പ് വഴി മദ്യവില്‍പ്പന ആരംഭിച്ചത്. ഇതില്‍ ബുക്ക് ചെയ്ത് ബിവറേജ്, ബാര്‍ എന്നിവിടങ്ങളില്‍ നിന്നും മദ്യം പാഴ്‌സല്‍ വാങ്ങാനാണ് അവസരം ഒരുക്കിയത്. എന്നാല്‍ കഴിഞ്ഞ മാസം 24 മുതല്‍ ബാറുകളിലെ പാഴ്‌സല്‍ വില്‍പ്പന ഒഴിവാക്കി.ആപ് വഴിയുള്ള ബുക്കിങ് ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പന ശാലകള്‍ക്ക് മാത്രമായി ചുരുക്കി. ഇതോടെയാണ് ആപ്പ് ഇനി ആവശ്യമില്ലെന്ന തീരുമാനത്തില്‍ എക്‌സൈസ് എത്തിയത്.
ബാറുകളില്‍ ബുക്കിംഗില്ലാതെ മദ്യം ലഭിക്കുന്ന സാഹചര്യത്തില്‍ ആപ്പ് വഴി ബുക്കിങ്് തുടരുന്നത് ബെവ്‌കോയ്‌ക്കും കണ്‍സ്യൂമര്‍ ഫെഡിനും ചിലപ്പോള്‍ തിരിച്ചടിയായേക്കാം. ഈ സാഹചര്യത്തിലാണ് ബെവ്ക്യൂ ആപ്പ് ഒഴിവാക്കാന്‍ നീക്കം നടക്കുന്നത്.
അതേ സമയം ബുക്ക് ചെയ്ത് മദ്യം വാങ്ങാനുള്ള സൗകര്യം നിലനിര്‍നിര്‍ത്തണമെന്നാവശ്യപ്പെട്ട് ബെവ്ക്യൂ ആപ്പ് വികസിപ്പിച്ച കമ്പനി സര്‍ക്കാരിന് കത്ത് നല്‍കി. ബുക്ക് ചെയ്ത് സമയം നിശ്ചയിച്ച് വരുന്നവര്‍ക്കായി ആപ്പ് നിലനിര്‍ത്തണമെന്നും ഇവര്‍ക്കായി പ്രത്യേക കൗണ്ടര്‍ ഒരുക്കണം. തിരക്ക് കുറയുന്നതിന് ഇത് സഹായകമാകുമെന്നും കമ്പനിയുടെ അഭ്യര്‍ത്ഥനയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: