തൃശൂര്‍: ജനുവരി ഒമ്പതിന് നടക്കുന്ന പാറമേക്കാവ് വേലയോടും 11ന് നടക്കുന്ന തിരുവമ്പാടി വേലയോടും അനുബന്ധിച്ചുള്ള വെടിക്കെട്ട്, പൊതു പ്രദര്‍ശനം എന്നിവയ്ക്ക് അനുമതിയില്ലെന്ന് അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. കൊവിഡിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ 31 വരെ തുടരുമെന്നുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഉത്സവ സമയങ്ങളില്‍ വെടിക്കെട്ടിനും പൊതുപ്രദര്‍ശനത്തിനും അനുമതി നല്‍കുന്നത് ആള്ക്കൂട്ടമുണ്ടാകുന്നതിന് ഇടവരുത്തുമെന്നതിനാലാണ് അനുമതി നിഷേധിച്ചത്.
സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവനുസരിച്ച് മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണമുണ്ട്. ക്ഷേത്രത്തിനകത്ത് നടക്കുന്ന ചടങ്ങുകള്‍ക്ക് 100 പേര്‍ക്കും തുറസ്സായ സ്ഥലത്ത് നടക്കുന്ന ചടങ്ങുകള്‍ക്ക് 200 പേര്‍ക്കുമാണ്് പ്രവേശന അനുമതി. ഇരു വേലകള്‍ക്കും ആനയെ ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പ് എലിഫന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ നിര്‍ദേശം അനുസരിച്ച് പരിമിതപ്പെടുത്തി പൂര്‍ത്തീകരിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: