പാലക്കാട്: വാളയാര്‍ പീഡന കേസിലെ പ്രതികളെ വെറുതേ വിട്ട വിധി ഹൈക്കോടതി റദ്ദാക്കിയത് സിപിഎമ്മിനും സര്‍ക്കാരിനും ഏറ്റ തിരിച്ചടി. കേരള ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത തരത്തില്‍ പോലീസ്, പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നിച്ച് ഒരു കേസ് അട്ടിമറിച്ചതിന്റെ ഉദാഹരണമാണ് വാളയാര്‍ കേസ്. രക്ഷിതാക്കള്‍ക്കൊപ്പമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും കൂടെ നിന്ന് സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നു. ജുഡീഷ്യല്‍ അന്വേഷണം നടത്തിയെങ്കിലും ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
കേസിലെ പ്രതികളായ അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് വി. മധുവെന്ന വലിയ മധു, ഇടുക്കി രാജാക്കാട് വലിയ മുല്ലക്കാനം നാലുതൈക്കല്‍ വീട്ടില്‍ ഷിബു, ചേര്‍ത്തല സ്വദേശി പ്രദീപ്, അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് എം. മധു എന്ന കുട്ടിമധു എന്നിവരെയാണ് പാലക്കാട് പോക്‌സോ കോടതി വെറുതേ വിട്ടത്. ഈ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
സിപിഎം പ്രവര്‍ത്തകരായ പ്രതികളെ രക്ഷിക്കാന്‍ പാര്‍ട്ടിയും സര്‍ക്കാരും വഴിവിട്ട ഇടപെടല്‍ നടത്തി. പോലീസ് കേസ് അട്ടിമറിച്ചു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും പ്രതികളെ വെറുതേ വിടാനിടയാക്കി. കേസില്‍ സിപിഎം ഉന്നതന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയം നില നില്‍ക്കുന്നു. വിവാദമായ കേസ് സാധാരണ പ്രവര്‍ത്തകര്‍ക്ക് വേണ്ടി അട്ടിമറിക്കണമെങ്കില്‍ അതിന് പിന്നില്‍ മറ്റെന്തോ താത്പര്യം പാര്‍ട്ടിക്കുണ്ടെന്നാണ് ആരോപണം ഉയരുന്നത്. വലിയ മധു ഡിവൈഎഫ്‌ഐ അട്ടപ്പള്ളം യൂണിറ്റ് സെക്രട്ടറിയായിരുന്നു. എം. മധു ഉള്‍പ്പെടെയുള്ളവര്‍ സജീവ സിപിഎം പ്രവര്‍ത്തകരാണ്. തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിക്കാന്‍ സിപിഎം ഇടപെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.
പ്രതികളെ രക്ഷിക്കാന്‍ കേസിന്റെ ആദ്യഘട്ടം മുതല്‍ തന്നെ പോലീസിന് മേല്‍ സമ്മര്‍ദമുണ്ടായി. ആരോപണം സിപിഎം ആദ്യം തള്ളിയെങ്കിലും പിന്നീട് ചുവട് മാറ്റുകയായിരുന്നു. രാഷ്‌ട്രീയ ഇടപെടലുകളുണ്ടായതായി പ്രതി ഭാഗം അഭിഭാഷകന്‍ തന്നെ വ്യക്തമാക്കി. ഇതിനിടെ, കേസ് അട്ടിമറിച്ച ഡിവൈഎസ്പി സോജന് സ്ഥാനക്കയറ്റം നല്‍കി. സിബിഐ അന്വേഷണം, തുടരന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രിയും പുന്നല ശ്രീകുമാറും രക്ഷിതാക്കളെ ചതിക്കുകയായിരുന്നു. രക്ഷിതാക്കള്‍ ആവശ്യപ്പെട്ട കാര്യങ്ങളല്ല സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: