കൊച്ചി: ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പട്ടികവിഭാഗത്തിന് വേണ്ടി അനുവദിച്ച ഫണ്ടിനെ കുറിച്ചും ചെലവഴിച്ച ഫണ്ടിനെ കുറിച്ചും ധവളപത്രം ഇറക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്. പട്ടികജാതി മോര്‍ച്ച ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തു പട്ടിക വിഭാഗ ഫണ്ട് ചെലവഴിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച നിരവധി പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാതെ അട്ടിമറിക്കുകയും വികസനഫണ്ട് ചെലവഴിക്കാതെ ലാപ്സാക്കുകയും ചെയ്തു. ത്രിതല പഞ്ചായത്തുകള്‍ 700കോടിയോളം രൂപയാണ് അഞ്ച് വര്‍ഷമായി ലാപ്സാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ പട്ടിക വിഭാഗ ജനതയോടുള്ള ജനദ്രോഹ നടപടികള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.
മോര്‍ച്ച ജില്ലാ പ്രസിഡന്റ് എം.എന്‍. രവി അധ്യക്ഷനായി. ബിജെപി ജില്ലാ സെക്രട്ടറി വി.കെ. ഭാസിത് കുമാര്‍. മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എം. മോഹനന് സെക്രട്ടറി രമേശ് കൊച്ചുമുറി, ജില്ലാ ജനറല്‍ സെക്രട്ടറി ബിനോജ് പി.സി. സുശീല്‍ ചെറുപുള്ളി. സി.എന്‍. വിത്സന്, പെരുമ്പാവൂര്‍ രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: