ഗുവാഹത്തി: സംസ്ഥാനത്തെ അര്‍ഹരായ 22,000 വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂട്ടറുകള്‍ നല്‍കിയതിന് പിന്നാലെ ആണ്‍കുട്ടികളായ വിദ്യാര്‍ഥികള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ നല്‍കാന്‍ അസം സര്‍ക്കാര്‍ ആലോചിക്കുന്നു. ചൊവ്വാഴ്ച മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ബൊര്‍ദുവാറില്‍ മജുലി ജില്ലയില്‍നിന്നുള്ള 121 വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂട്ടര്‍ താക്കോലുകള്‍ കൈമാറുന്ന ചടങ്ങിലായിരുന്നു ആണ്‍കുട്ടികള്‍ക്കും സമാന പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണിക്കുന്നതായി വ്യക്തമാക്കിയത്.
സംസ്ഥാനത്തിന്റെ ഗ്രാമീണ പ്രദേശങ്ങളില്‍ താമസിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂട്ടറുകള്‍ നല്‍കുന്നത് അവരുടെ പഠനത്തെ സഹായിക്കുമെന്ന് സോനോവാള്‍ പറഞ്ഞു. വരും ദിവസങ്ങള്‍ ആണ്‍കുട്ടികളായ വിദ്യാര്‍ഥികള്‍ക്കായും സമാന പദ്ധതി നടപ്പാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉറപ്പുവരുത്താനായി രക്ഷകര്‍ത്താക്കളും അധ്യാപകരും കുട്ടികള്‍ക്ക് പ്രചോദനം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക