മാനന്തവാടി: റോഡും പാലവുമില്ല, കാല്‍നടയാത്ര ജീവന് പണയം വെച്ച്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് മാനിക്കൊല്ലി കോളനിക്കാരും പ്രദേശവാസികളുമാണ് യാത്രാ സൗകര്യമില്ലാതെ ഭുരിതം പേറുന്നത്.
പത്ത് വര്‍ഷം മുമ്പ് സ്ഥാപിച്ച കോണ്‍ക്രീറ്റ് നടപ്പാലം 2018ലെ പ്രളയത്തില്‍ ഒലിച്ചുപോവുകയായിരുന്നു. കാട്ടിക്കുളം പനവല്ലി തിരുനെല്ലി റോഡിനോട് ചേര്‍ന്ന് കിടക്കുന്ന പാപനാശിനി പുഴയോട് ചേര്‍ന്നാണ് മാനിക്കൊല്ലികോളനി. കുറിച്യ വിഭാഗത്തില്‍പ്പെട്ട 12 കുടുംബങ്ങളും മറ്റ് വിഭാഗത്തില്‍പ്പെട്ട നിരവധി കുടുംബങ്ങളും താമസിക്കുന്ന മാനിക്കൊല്ലിയിലേക്ക് കോണ്‍ക്രീറ്റ് നടപ്പാലം തകര്‍ന്നതോടെ യാത്ര ദുസ്സഹമായി. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് പാപനാശിനി പുഴയ്ക്ക് കുറുകെ 20 മീറ്റര്‍ നീളത്തിലും ഒരു മീറ്റര്‍ വീതിയിലും ഉള്ള മുളപ്പാലം നിര്‍മ്മിക്കുകയായിരുന്നു.
കയറും മറ്റും ഉപയോഗിച്ച് മരത്തിന് മുകളില്‍ കെട്ടിത്തുക്കിയാണ് താല്‍ക്കാലിക പാലം നിര്‍മ്മിച്ചത്. മുളപ്പാലത്തിലൂടെ നാട്ടുകാര്‍ യാത്ര ചെയ്യുന്നത് ജിവന് പണയം വെച്ചാണ് കൈവരിയോ മറ്റോ ഒന്നുമില്ലാതെ മുളപ്പാലത്തിലൂടെ ഒന്നില്‍ കുടുതല്‍ ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ ഭയപ്പെടുകയാണ്. കുട്ടികളെ പാലം കടത്തിവിടുമ്പോള്‍ മുതര്‍ന്നവര്‍ കൂടെ വരേണ്ട അവസ്ഥയാണ്.
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച പാലം തകര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് പിന്നിട് നിര്‍മ്മിച്ച പാലമാണ് 2018ല്‍ തകര്‍ന്നത്. പനവല്ലി റോഡില്‍ നിന്നും മുളപ്പാലം കടന്ന് മാനിക്കൊല്ലി എത്തിയാലും കല് നടയാത്ര ചെയ്യാനുള്ള റോഡുമില്ല മണ് റോഡിലൂടെയാണ് കാല്‍നടയാത്ര വര്‍ഷക്കാലത്ത് മണ് റോഡും പാപനാശിനി പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ വെള്ളത്തിനടിയിലാവും പിന്നിട് ദിവസങ്ങളോളം പുറം ലോകവുമായി മാനിക്കുനി നിവാസികള്‍ക്ക് ബന്ധമുണ്ടാവില്ല. പാലവും റോഡും എപ്പോള്‍ നിര്‍മ്മിക്കാനാവുമെന്ന് അധികൃതര്‍ക്കു പറയാനും കഴിയുന്നില്ല. പാലവും, റോഡും നിര്‍മ്മിക്കാന്‍ അധികൃതരുടെ ദയയും കാത്തിരിക്കയാണ് ഒരു ഗ്രാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: