ന്യൂദല്‍ഹി : ഈ മാസം 13 മുതല്‍ കൊറോണ വാക്സിന് വിതരണം ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മെഗാ വാക്സിന് സംഭരണശാാലകള് തയ്യാറായിക്കഴിഞ്ഞു. ഇവിടെ നിന്നാണ് അതാത് സംസ്ഥാനങ്ങളുടെ സംഭരണശാലകളിലേക്ക് വാക്സിന് എത്തിക്കുക. ആരോഗ്യ മന്ത്രാലയ വക്താക്കളാണ് ഇക്കാര്യം മാധ്യമങ്ങളോട് പങ്കുവെച്ചത്.
കര്‍ണാല്‍, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് നിലവില്‍ മെഗാ വാക്സിന് സംഭരണശാലകള്‍ തയ്യാറായിക്കഴിഞ്ഞത്. ഇവിടെ നിന്ന് സംസ്ഥാനങ്ങളുടെ സംഭരണശാലകളിലേക്ക് വാക്സിന് എത്തിക്കും. ഇതിനായി 29,000 കോള്‍ഡ് സ്റ്റോറേജുകള്‍ മരുന്ന് സൂക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കി കഴിഞ്ഞു. അവിടെ നിന്നും മുന്‍ഗണനാക്രമത്തില്‍ ആയിരിക്കും വാക്സിന് വിതരണം നടത്തുക.
ആദ്യഘട്ടത്തില്‍ വാക്സിന് സ്വീകരിക്കേണ്ടവര്‍ ആപ്പില്‍ സ്വയം വിവരങ്ങള്‍ നല്‍കണം. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കൊ- വിന് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണ്ടേ ആവശ്യമില്ല. മുന്‍ഗണന പട്ടിക പ്രകാരമുള്ളവരുടെ വിവരങ്ങള്‍ ആപ്പില്‍ ഉണ്ടാകും. വാക്സിന് വിതരണത്തിനുള്ള മുന്നോടിയായി രാജ്യവ്യാപകമായി ഡ്രൈറണ്‍ നടത്തിക്കഴിഞ്ഞു. 13 മുതല്‍ വാക്സിന് സംസ്ഥാനങ്ങളിലേക്ക് എത്തിച്ച് വിതരണം നടത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: