കൊല്ലം: പത്ത് മാസമായി കോവിഡിന്റെ പേരില്‍ അടഞ്ഞുകിടക്കുന്ന സാംസ്കാരിക കേന്ദ്രമായ കൊല്ലം പബ്ലിക് ലൈബ്രറി തുറന്നുപ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് ദേശിംഗനാട് എഴുത്തുകൂട്ടം രംഗത്ത്.
ഈ ആവശ്യമുന്നയിച്ച് ഇന്നലെ പ്രവര്‍ത്തകര്‍ പബ്ലിക് ലൈബ്രറിയുടെ മുന്നില്‍ നില്‍പ്പുസമരം സംഘടിപ്പിച്ചു. സാക്ഷരതാ മിഷന് മുന്‍ ഡയറക്ടര്‍ എം. സുജയ് അദ്ധ്യക്ഷനായി. ചിന്തകനും എഴുത്തുകാരനുമായ പി. കേശവന്നായര് ഉദ്ഘാടനം ചെയ്തു. മദ്യഷാപ്പുകള്‍ പോലും തുറന്നു പ്രവര്‍ത്തിപ്പിക്കുന്ന സര്‍ക്കാര്‍ ജനങ്ങളുടെ വായനാശീലത്തെ വെല്ലുവിളിക്കുന്ന തരത്തിലാണ് പ്രതികരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷകണക്കിന് പുസ്തകങ്ങള്‍ നശിച്ചുപോകുകയാണ്.
തുച്ഛവേതനക്കാരായ ലൈബ്രറി ജീവനക്കാര്‍ക്ക് കഴിഞ്ഞ പത്ത് മാസമായി ആനുകൂല്യമില്ല. കെടുകാര്യസ്ഥതയാണ് ലൈബ്രറിയുടെ ഈ അവസ്ഥയ്ക്ക് കാരണം. കളക്ടറും മേയറും ഉടന്‍ ഇടപെടലുകള്‍ നടത്തണം. ഭരണം നിയന്ത്രിക്കുന്ന പലരുടെയും നിസഹകരണം തുടരുകയാണെങ്കില്‍ കൊല്ലത്തെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുവരെ ഉള്‍പ്പെടുത്തി പുതിയ ഭരണസമിതിക്ക് രൂപം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രമുഖ എഴുത്തുകാരായ നീരാവില്‍ വിശ്വമോഹനന്‍, മങ്ങാട് സുബിന് നാരായണന്, എ. റഹീംകുട്ടി, വിശ്വകുമാര്‍ കൃഷ്ണജീവനം, മുരുകന് പാറശ്ശേരി, എം. ബദറുദ്ദീന്‍, ചെമ്പകശ്ശേരി ചന്ദ്രബാബു, അഞ്ചല്‍ ഇബ്രാഹിം, എസ്. സുരേഷ് ബാബു, അയത്തില്‍ അസനാരുപിള്ള, വാരിയത്ത് മോഹന്‍കുമാര്‍, എല്‍. ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: