മാരാരിക്കുളം: കാലാവസ്ഥ മാറ്റത്തെ തുടര്‍ന്ന് ഇടയ്‌ക്കിടെ പെയ്യുന്ന മഴ കരപ്പുറത്തെ കര്‍ഷകരെ ആശങ്കയിലാക്കി.സാധാരണ നവംബര്‍ മാസത്തോടെ വറ്റിവരളുന്ന പാടശേഖരങ്ങളിലാണ് കരപ്പുറത്തെ കര്‍ഷകര്‍ പ്രധാനമായും പച്ചക്കറി കൃഷി ചെയ്യുന്നത്. എന്നാല്‍ ഡിസംബര്‍ കഴിഞ്ഞിട്ടും മിക്കപാടശേഖരങ്ങളിലും വെള്ളം വറ്റിയിട്ടില്ല.ഇടയ്‌ക്കിടെ പെയ്യുന്ന മഴ പാടത്തെ ജലനിരപ്പ് ഉയര്‍ത്തുകയാണ്.
ജനവരിയില്‍ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണവും കര്‍ഷകരുടെ ആശങ്ക ഇരട്ടിയാക്കി. കര്‍ഷകര്‍ക്ക് കനത്ത നഷ്ടമായിരിക്കും ഫലം. ഉത്സവകാല വിളവെടുപ്പും, വിഷുക്കാല വിളവെടുപ്പും കര്‍ഷകര്‍ക്ക് ഇത്തവണ അന്യമാകുമെന്ന നിലയിലാണ് മഴ വരുന്നത്.
ചീര, വെളളരി, മത്തന്‍, ഇളവന്‍, കുമ്പളം, വെണ്ട, പയര്‍, വഴുതന, കുക്കുംബര്‍, ക്വാളിഫ്‌ളവര്‍, കാബേജ്, തണ്ണിമത്തന്‍ തുടങ്ങിയ എല്ലാ ഇനങ്ങളും കര്‍ഷകര്‍ ഇടവിളയായി വിളയിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഒന്നും സാധ്യമല്ലെന്ന തോന്നലാണ് കര്‍ഷകര്‍ക്കുളളത്. മാനത്ത് മഴക്കാറ് കണ്ടാല്‍ ആദ്യം രോഗം വരുന്നത് ചീരയ്‌ക്കാണ്.
കൂടുതല്‍ ആദായം നല്‍കുന്ന ചീരയക്ക് ഇലപ്പുളളി രോഗംവരും. പടരുന്ന പച്ചക്കറി ഇനങ്ങള്‍ക്ക് അഴുകല്‍ രോഗം വരും. ക്വാളിഫ്‌ളവര്‍ തുടങ്ങിയ ശൈത്യകാല വിളകളില്‍ പുഴുക്കളും കയറും. മാവുകള്‍ പോലും ചതിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.
കാലാവസ്ഥ വ്യതിയാനം മൂലം ഇടവിള കൃഷി വെളളത്തിലാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ കൃഷി വകുപ്പോ മുന്‍കരുതലുകളൊന്നും സ്വീകരിച്ചിട്ടില്ല.
കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്, മുഹമ്മ, ചേര്‍ത്തല തെക്ക്, കടക്കരപ്പളളി, പള്ളിപ്പുറം പ്രദേശത്തുള്ള ആയിരത്തോളം കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗ്ഗം ഡിസംബറില്‍ തുടങ്ങി മെയ് അവസാനംവരെ നീളുന്ന ഇടവിള കൃഷിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: