ശ്രീനഗര്‍: ”എത്രകാലമായി ഞാനിങ്ങനെ കിടക്കുന്നു, ചികിത്സയ്ക്കായി എല്ലാം വിറ്റു.. ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം ഒരു മുറിയിലാണ് ഞങ്ങള്‍ ഇപ്പോള്‍ കഴിയുന്നത്. പ്രധാനമന്ത്രി ആവാസ് യോജന ഞങ്ങള്‍ക്ക് വലിയ ആശ്വാസമായി.. കയറിക്കിടക്കാന്‍ സ്വന്തമായി നല്ല ഒരു വീടായി. നല്ല കെട്ടിടം പണിക്കുള്ള അവാര്‍ഡും ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വലിയ നന്ദിയുണ്ട്..” വിറയാര്‍ന്ന ശബ്ദത്തില്‍ അബ്ദുള്‍ ലത്തീഫ് ഗനൈ പറയുന്നു.
പതിനഞ്ച് വര്‍ഷമായി ശയ്യാവലംബിയായ 65 കാരനാണ് ലത്തീഫ്, ജമ്മു കശ്മീരിലെ ദോദയിലെ ബദര്‍വാ സ്വദേശി. താങ്ങിയെടുത്ത് നിര്‍ത്തിയാല്‍ അല്‍പ്പനേരം നില്ക്കാന് സാധിക്കും.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടു ലഭിച്ച ലത്തീഫിനാണ് മെച്ചപ്പെട്ട രീതിയില്‍ വീടു പണിതതിനുള്ള 88 ദേശീയ അവാര്‍ഡുകളില്‍ ഒന്ന്. കശ്മീരില്‍ നിന്ന് മൂന്നു പേര്‍ക്കാണ് ദേശീയ അവാര്‍ഡ് ലഭിച്ചത്. വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അവാര്‍ഡ് വിവരം നഗര വികസന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചത്. ദോദയിലെ അധികൃതര്‍ വസതിയില്‍ എത്തി അവാര്‍ഡ് സമര്‍പ്പിച്ചു. തുണിക്കടയിലെ തൊഴിലാളിയായിരുന്നു ലത്തീഫ്. തെന്നിവീണ് നടുവിന് പരിക്കേറ്റു. അന്നു മുതല്‍ കിടക്കയിലാണ്. സകല സ്വത്തും വിറ്റ് ഒരു മുറിയിലാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്, സൗകര്യം തീരെയില്ലാത്തതിനാല് സഹോദരന് കൂട്ടുകാരനൊപ്പം അയാളുടെ മുറിയിലാണ് അന്തിയുറങ്ങിയിരുന്നത്. അബ്ദുള്‍ ലത്തീഫിന്റെ മകന് നദീം പറയുന്നു. ഇനി അതുവേണ്ട, സ്വന്തമായി നല്ല വീടായല്ലോ. ഞങ്ങള്‍ മോദിയോട് നന്ദിയുള്ളവരാണ് നദീം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: