ന്യൂദല്‍ഹി: ഭാരതം രണ്ട് കൊറോണ വാക്സിന് അനുമതി നല്‍കിയതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ ആരോപണങ്ങള്‍ക്കെതിരെ ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍. ഇത്തരം തരം താണ രാഷ്ട്രീയം ഇത് വരെ കണ്ടിട്ടില്ലന്ന് അദേഹം പറഞ്ഞു. വാക്സിന് എപ്പോ വരും എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചതിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസ്സിലായത്. മരുന്ന് വന്നയുടനെ തന്റെ കിങ്കരന്മാരെയും അനുയായികളേയും കൊണ്ട് കുറ്റം പറയിക്കാന്‍ വേണ്ടി മാത്രമാണ് ഇതു തിരക്കിയത്. മറുവശത്ത് അഖിലേഷ് യാദവ് വാക്സിനെ കുറ്റം പറയുന്നു. ശാസ്ത്രജ്ഞരേ അപമാനിക്കുന്നു, ശാസ്ത്ര ലോകം അപമാനത്തെ അപലപിച്ചപ്പോള്‍ കളം മാറ്റി ചവിട്ടുകയായിരുന്നുവെന്ന് അദേഹം പറഞ്ഞു.
കൊറോണ വാക്സിന് രാജ്യത്തെ ജനങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉടക്കുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. രണ്ടു കൊറോണ വാക്സിന് അനുമതി നല്‍കിയത് രാഷ്ട്രീയ ലാഭത്തിനാണ്. പെട്ടന്ന് വാക്സിന് അനുമതി നല്‍കുന്നത് രാജ്യത്തെ മരുന്ന് നിര്‍മ്മാണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുമെന്നും യെച്ചൂരി പറഞ്ഞു. അനുമതി നല്കിയ യോഗത്തിന്റെ വിവരങ്ങളും, പരീക്ഷണ വിവരങ്ങളും പുറത്തു വിടണം. രാജ്യാന്തര തലത്തില്‍ തന്നെ ഇങ്ങനെ ചെയ്യാറുണ്ടെന്നും യെച്ചൂരി പറഞ്ഞിരുന്നു.
രണ്ട് കൊവിഡ് പ്രതിരോധ വാക്സിന് വിതരണാനുമതി നല്‍കിയതില്‍ ഇന്ത്യയെ ലോകാരോഗ്യ സംഘടന അടക്കം അഭിനന്ദിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂരും രംഗത്തെത്തിയിരുന്നു. കൊവാക്സിന് അനുമതി നല്കിയ നടപടി അപക്വവും അപകടകരവുമാണ്. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് വിശദീകരണം നല്‍കണമെന്ന് ശശി തരൂര്‍ ട്വിറ്ററിലൂടെയാണ് ആവശ്യപ്പെട്ടിരിന്നു.
ഒരേസമയം രണ്ട് കോവിഡ് വാക്സിനാണ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ നടപടി സ്വീകരിച്ച ലോകത്തിലെ ആദ്യ രാജ്യം കൂടിയാണ്. വാക്സിന് വിതരണത്തിന് അനുമതി നല്‍കിയതില്‍ ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളെന്നാണ് ലോകാരോഗ്യ സംഘടന പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: