കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ചുവിടാന്‍ പരസ്യമായി ആളുകളെ പ്രേരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനഘടകം രംഗത്ത്. ബിജെപിയുടെ വാദത്തിന് ബലംപകരാന്‍ വീഡിയോയും ട്വീറ്റ് ചെയ്തു. ഇതില്‍ തൃണമൂല്‍ നേതാവ് ഇങ്ങനെ പറയുന്നത് കേള്‍ക്കാം. ‘കാണുന്നിടയിടത്തുവച്ച് ബിജെപിയെ അടിച്ചോടിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. അവരെ നമ്മളിവിടെ സ്വീകരിക്കില്ലെന്ന് അവരറിയണം’.
സംസ്ഥാനത്ത് 136 ബിജെപി കാര്യകാര്ത്താക്കള്ക്ക് ജീവന് നഷ്ടമായതായി ബിജെപി ബംഗാള്‍ ഘടകം ട്വീറ്റില്‍ പറയുന്നു. ബംഗാളിലെ ക്രമസമാധാന നിലയ്ക്ക് ഭീഷണിയായ ഇത്തരം പ്രകോപനപരമായ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മമതയുടെ പോലീസിന് ധൈര്യമുണ്ടോയെന്ന് ബിജെപി ചോദിച്ചു.
സംസ്ഥാനത്ത് ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍. ഇതിന്റെ ഭാഗമായി വലിയ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് പാര്‍ട്ടി നടത്തുന്നത്. തെരഞ്ഞെടുപ്പ് കഴിയുംവരെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എല്ലാമാസവും കേന്ദ്ര അമിത് ഷാ ബംഗാളില്‍ ബംഗാളിലെത്തുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: