ഭോപ്പാല്‍: കോവിഡിനെതിരായ വാക്സിന് താന്‍ പിന്നീടേ സ്വീകരിക്കൂവെന്ന് വ്യക്തമാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. മുന്‍ഗണനാവിഭാഗത്തിന് ആദ്യം പ്രതിരോധ കുത്തിവയ്പ് ലഭിക്കണമെന്നതാണ് തന്റെ ആവശ്യമെന്ന് അദ്ദേഹം വിശദീകരിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവരാജ് സിംഗ് ചൗഹാന്.
‘ഇപ്പോള്‍ വാക്സിന് സ്വീകരിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് ആദ്യം മറ്റുള്ളവര്‍ക്ക് നല്‍കണം. അതിനുശേഷം എന്റെ അവസരം വരും. മുന്‍ഗണനാ വിഭാഗത്തിന് വാക്സിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പ്രവര്‍ത്തിച്ചേ തീരൂ’- ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു.
രണ്ടു കൊറോണ വൈറസ് വാക്സിനുകള്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ അനുമതി ലഭിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോണ്‍ടെക് ഐസിഎംആറുമായി ചേര്‍ന്ന് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് ആണ് ഇതില്‍ ഒന്ന്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച്, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് രണ്ടാമത്തേതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: