Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാണത്തൂര്‍ ബസ് അപകടം: സന്തോഷത്തോടെ അവസാനിക്കേണ്ട യാത്ര അവസാനിച്ചത് ദുരന്തത്തില്‍

കേരള-കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമമായ പാണത്തൂരിലാണ് അപകടം നടന്നത്. അതിര്‍ത്തി ഗ്രാമത്തിനുപരി മലയോര മേഖല കൂടിയാണിത്. ഇതിന് സമീപത്തെ ഏക ആശുപത്രി പൂടംങ്കല്‍ താലൂക്ക് ആശുപത്രിയാണ്. അപകടത്തില്‍പ്പെട്ടവരെ ഇവിടെ എത്തിക്കാന്‍ തന്നെ ഒരു മണിക്കൂര്‍ വേണമായിരുന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സൗകര്യവും അടിസ്ഥാന സൗകര്യങ്ങളും തീരെയില്ലാത്ത പൂടംങ്കല്‍ താലൂക്ക് ആശുപത്രിയില്‍ നിന്നാണ് ഗുരുതരമായി പരിക്കേറ്റവരെ കാഞ്ഞങ്ങാടും പിന്നീട് മംഗലാപുരത്തും പരിയാരത്തുമൊക്കെ മാറ്റിയത്. അതിനാലായിരിക്കണം മരണം ഏഴായത് എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

വൈ. കൃഷ്ണദാസ് by വൈ. കൃഷ്ണദാസ്
Jan 4, 2021, 12:28 pm IST
in Kerala

കാഞ്ഞങ്ങാട്: സന്തോഷത്തോടെ ഉല്ലസിച്ച് അവസാനിക്കേണ്ട യാത്ര അവസാനിച്ചത് പലരുടേയും ഉറ്റവരെ നഷ്ടപ്പെടുത്തി. കാസര്‍കോട് പാണത്തൂരിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ എത്തിച്ചവരുടേത് ദയനീയ കാഴ്ചകള്‍. അവിചാരിതമായുണ്ടായ അപകടത്തില്‍ പരുക്കേറ്റ പലര്‍ക്കും സ്ഥലകാലബോധം തന്നെ നഷ്ടപ്പെട്ടു. പലരും തങ്ങളുടെ ഉറ്റവരെ തേടി ആശുപത്രികളില്‍ അലയുകയായിരുന്നു.  

കേരള-കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമമായ പാണത്തൂരിലാണ് അപകടം നടന്നത്. അതിര്‍ത്തി ഗ്രാമത്തിനുപരി മലയോര മേഖല കൂടിയാണിത്. ഇതിന് സമീപത്തെ ഏക ആശുപത്രി പൂടംങ്കല്‍ താലൂക്ക് ആശുപത്രിയാണ്. അപകടത്തില്‍പ്പെട്ടവരെ ഇവിടെ എത്തിക്കാന്‍ തന്നെ ഒരു മണിക്കൂര്‍ വേണമായിരുന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സൗകര്യവും അടിസ്ഥാന സൗകര്യങ്ങളും തീരെയില്ലാത്ത പൂടംങ്കല്‍ താലൂക്ക് ആശുപത്രിയില്‍ നിന്നാണ് ഗുരുതരമായി പരിക്കേറ്റവരെ കാഞ്ഞങ്ങാടും പിന്നീട് മംഗലാപുരത്തും പരിയാരത്തുമൊക്കെ മാറ്റിയത്. അതിനാലായിരിക്കണം മരണം ഏഴായത് എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

ബസ് മറിഞ്ഞതിന്റെ ആഘാതത്തില്‍ തെറിച്ച് വീണ് പലരുടെയും കൈകാലുകള്‍ പൊട്ടിയിട്ടുണ്ട്. തലയ്‌ക്കു സാരമായി പരുക്കേറ്റവരുണ്ട്. അപകടത്തിന്റെ ആഘാതത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംസാരിക്കാന്‍ പോലുമാവാത്ത അവസ്ഥയായിരുന്നു. പലരും ആശുപത്രികളില്‍ തങ്ങളുടെ ഉറ്റവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. ബസ് അമിതവേഗത്തിലായിരുന്നുവെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും ബസ്സിലെ യാത്രക്കാരി മാധ്യമങ്ങളോട് പറഞ്ഞു. വരും ദിവസങ്ങളിലെ അന്വേഷത്തില്‍ മാത്രമേ ഇതിനേ കുറിച്ച് വ്യക്തതവരൂ. കൊറോണയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ ഒരു ബസില്‍ 60 പേരില്‍ കൂടുതല്‍ സഞ്ചരിച്ചതും അന്വേഷണ പിരിധിയില്‍ വരും. അപകടം നടന്നയുടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയതിനാലാണ് കൂടുതല്‍ മരണങ്ങള്‍ സംഭവിക്കാത്തതെന്നാണ് വിലയിരുത്തല്‍. പരിക്കേറ്റവരെ ജീപ്പിലും ഓട്ടോയിലും ഒക്കെയാണ് ആദ്യം ആശുപത്രിയില്‍ എത്തിച്ചത്.

ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളും ബസ്സിലുണ്ടായിരുന്ന സ്ത്രീകളും പറയുന്നത്. കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു സ്ഥലത്തെത്തി. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി.ആര്‍ മേഘശ്രീയെ ചുമതലപ്പെടുത്തിയതായും കളക്ടര്‍ അറിയിച്ചു.  

ഡെപ്യൂട്ടി ഡിഇഒ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലും ഡിഎംഒ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും അടിയന്തര നടപടികള്‍ക്ക് നേതൃത്വം നല്‍കി. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും, ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അനുശോചനം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.

ജില്ലാ പോലീസ് മേധാവി ശില്‍പ്പ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, മുന്‍ ചെയര്‍മാന്‍ വി.വി രമേശന്‍ തുടങ്ങി നിരവധി പേര്‍ ജില്ലാ ആശുപത്രിയില്‍ എത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

വീട്ടുകാരെ എതിർത്ത് കാമുകൻ സർഫറാസ് ഖാനൊപ്പം ഇറങ്ങിപ്പോയി : ഒടുവിൽ പൂജയുടെ അന്ത്യം സർഫറാസിന്റെ കത്തിമുനയിൽ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.