മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനായി ഇന്ത്യന്‍ ടീം ഇന്ന് മെല്‍ബണില്‍ നിന്ന് സിഡ്നിയിലേക്ക് പോകും. വ്യാഴാഴ്ച സിഡ്നിയിലാണ് മൂന്നാം ടെസ്റ്റ്് ആരംഭിക്കുക. ഓസ്ട്രേലിയന്‍ ടീമും ഇന്ന്് സിഡ്നിയിലേക്ക്് യാത്രതരിക്കും.
കൊറോണ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഐസോലേഷനില്‍ കഴിയുന്ന ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ , വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, ബാറ്റ്സ്മാന് പൃഥ്വി ഷാ , പേസര്‍ നവ്ദീപ് സെയ്നി എന്നിവരും ടീമിനൊപ്പം സിഡ്നിയിലേക്ക് പോകും. ഇന്ത്യന്‍ കളിക്കാരുടെ പ്രോട്ടോക്കോള്‍ ലംഘനത്തെക്കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം ആരംഭിച്ചു.
നാല് മത്സരങ്ങളുളള ബോര്‍ഡര്‍- ഗാവസ്കര്‍ ട്രോഫി പരമ്പര നിലവില്‍ സമനിലയാണ്് (1-1) . അഡ്ലെയ്ഡില് നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയും മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയും വിജയം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: