കൊല്‍ക്കത്ത: ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗാംഗുലിയെ വീണ്ടും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുന്നത് സംബന്ധിച്ച് ഉടനെ തീരുമാനം എടുക്കുമെന്നും അവര്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് ഗാംഗുലിക്ക് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ പരിശോധനയില്‍ ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തി. ഇതിലൊരു ബ്ലോക്ക്് ആന്‍ജിയോപ്ലാസ്റ്റിയിലൂടെ നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: