തിരുവനന്തപുരം: ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഹിന്ദുവോട്ടുകള്‍ ബിജെപിയിലേക്ക് ശക്തമായി ഒഴുകിയെന്ന് സിപിഎം സംസ്ഥാനഘടകത്തിന്റെ വിലയിരുത്തല്‍.
നായര്‍, ഈഴവ സമുദായങ്ങളിലെ വോട്ടുകള്‍ മിക്ക ജില്ലകളിലും കൂട്ടത്തോടെ ബിജെപിയിലേക്ക് ചോര്‍ന്ന് പോകുന്നുവെന്നതാണ് സിപിഎം കണ്ടെത്തിരിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്.
ബിജെപിയിലേക്കുള്ള ഈ ഹിന്ദുസമുദായങ്ങളുടെ ഒഴുക്ക് ഗൗരവത്തോടെ കാണണമെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. മുസ്ലിം വര്‍ഗ്ഗീയത ഒരു പ്രശ്നമായി ഉയരുമ്പോഴാണ് ഹിന്ദുസമുദായ വോട്ടുകള്‍ ബിജെപിയ്ക്ക് അനുകൂലമായി തിരിയുന്നതെന്ന ആശങ്കയാണ് സിപിഎം നേതാക്കള്‍ക്കുള്ളത്.
പാലക്കാട് മുനിസിപ്പാലിറ്റി നിലനിര്ത്തയതോടൊപ്പം പന്തളം മുനിസിപ്പാലിറ്റി ഇടതുപക്ഷത്തില്‍ നിന്നും ഇക്കുറി ബിജെപി പിടിച്ചെടുത്തിരുന്നു. ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: