അമ്പലവയല്‍: അമ്പലവയലിലെ വിനോദസഞ്ചാരകേന്ദ്രമായ ഫാന്റം റോക്ക് കാണാനെത്തിയ വിനോദസഞ്ചാരികളായ കല്‍പ്പറ്റ സ്വദേശികളെ കയ്യേറ്റം ചെയ്തതായി പരാതി. ഫാന്റംറോക്കിന് സമീപം ക്രഷര്‍ നടത്തുന്ന ആളാണ് തങ്ങളെ കയ്യേറ്റം ചെയ്തതെന്ന് ടി.എം. സുബീഷ് പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. സുബീഷും സഹോദരനും കുടുംബവും ഫാന്റം റോക്ക് കാണാനായി എത്തിയതായിരുന്നു. കാറുമായി ഫാന്റംറോക്കിന് സമീപത്തെ റോഡിലൂടെ സഞ്ചരിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. സ്വകാര്യ റോഡാണെന്നും ടിപ്പറുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ എന്നും പറഞ്ഞാണ് കയ്യേറ്റം ചെയ്തതെന്ന് സുബീഷ് പറഞ്ഞു.
ഇവിടെ വാഹനങ്ങളുമായി പ്രവേശിക്കാനോ ക്രഷറിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനോ പാടില്ലെന്ന് പറഞ്ഞാണ് വാക്കേറ്റം ആരംഭിച്ചത്. തങ്ങള്‍ കല്‍പ്പറ്റ സ്വദേശികളാണെന്ന് പറഞ്ഞിട്ടും അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും സുബീഷ് പറഞ്ഞു. അമ്പലവയല്‍ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: