Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സത്യജിത് റായ് അന്നു പറഞ്ഞത്

കേരളത്തെക്കുറിച്ചാണ് പറഞ്ഞുതുടങ്ങിയത്. സാംസ്‌കാരിക വളര്‍ച്ചയില്‍ കേരളവും ബംഗാളുമായുള്ള ബന്ധം. സിനിമയില്‍ അത് പ്രതിഫലിക്കുന്നതിനെക്കുറിച്ച് അദ്ദേഹം വാചാലനായി. കേരളം നല്‍കിയ സ്വീകരണത്തെക്കുറിച്ചും. മുന്‍പെങ്ങും, ഒരിക്കല്‍പ്പോലും ലഭിച്ചിട്ടില്ലാത്ത വരവേല്‍പ്പ് എന്നാണദ്ദേഹം വിശേഷിപ്പിച്ചത്. ''കഥകളിയുടെയും വിദ്യാസമ്പന്നരുടെയും കേരവൃക്ഷങ്ങളുടെയും നാടായ കേരളം വളരെനാള്‍ മുന്‍പേ എന്റെ മനസ്സില്‍ ഇടം പിടിച്ചിരുന്നു. ഒരുദിവസം ഇവിടെ വരണമെന്നും ആഗ്രഹിച്ചിരുന്നു. തിരക്കിനിടെ കഴിഞ്ഞില്ല. മനോഹരമായ സ്ഥലം. സംസ്‌കാര സമ്പന്നരായ ആളുകള്‍. വൃത്തിയുള്ള നഗരം.'' അദ്ദേഹം തിരുവനന്തപുരത്തെ വിശേഷിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2021, 06:00 am IST
in Varadyam

 രാജന്‍ പി. തൊടിയൂര്‍  

ബംഗാളി സിനിമയെ, ഇന്ത്യന്‍ സിനിമയെ, ലോക സിനിമാ ഭൂപടത്തില്‍ എത്തിച്ച സത്യജിത് റായിക്കു കല്‍ക്കട്ട ആദരവ് പകര്‍ന്നത്, ‘ജോയ് ബാബ ഫെലുനാഥ്’ എന്ന അദ്ദേഹത്തിന്റെ സിനിമയിലെ ദുര്‍ഗ്ഗാ പൂജ പുനഃസൃഷ്ടിച്ചുകൊണ്ടാണ്.

കഴിഞ്ഞ കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അവര്‍ അത് നിശ്ചയിച്ചുറപ്പിച്ചു.

നൂറ്റിയൊന്നാം വര്‍ഷത്തിലെത്തിയ ബംഗാളി സിനിമയെ ആദരിക്കുന്ന പരിപാടിക്ക് ഭവാനിപുരം ഒരുങ്ങിയത് സത്യജിത് റായ്, മൃണാള്‍ സെന്‍, ഋഷികേശ് മുഖര്‍ജി, ഉത്തം കുമാര്‍, റാബി ഘോഷ്, രഞ്ജിത് മല്ലിക് എന്നീ ചലച്ചിത്ര പ്രതിഭകളുടെ ചിത്രങ്ങള്‍ കൊണ്ടും പോസ്റ്ററുകള്‍കൊണ്ടും അലങ്കരിച്ചാണ്.  ഇവരൊക്കെ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഇടമാണ് ഭവാനിപുരം.  

അവിടെ  വലിയ പന്തലിനു കീഴെ ദുര്‍ഗ്ഗ മാതാ വിഗ്രഹം ഉയര്‍ന്നു. അറുപത്തിയൊന്നു വര്‍ഷം പഴക്കമുള്ള സമ്മിലാനി പൂജാരീതി അവിടെ ആവര്‍ത്തിച്ചു.

ഇതേ വിഗ്രഹം സിനിമയ്‌ക്കുവേണ്ടി നിര്‍മ്മിക്കുമ്പോള്‍ അതിന് നിറം പിടിപ്പിച്ചത്  സംവിധായകന്‍ സത്യജിത് റായ് തന്നെയായിരുന്നു. സിനിമ എടുക്കുമ്പോള്‍ ഒന്നിന് വേണ്ടിയും കാത്തിരിക്കാന്‍ റായ് തയ്യാറായിരുന്നില്ല. വിഗ്രഹം പെയിന്റ്  ചെയ്യേണ്ട ആള്‍ വരാന്‍ വൈകിയപ്പോള്‍ റായ് സ്വയം ബ്രഷ് കയ്യിലെടുത്ത് അത് പൂര്‍ത്തിയാക്കി.

”സിനിമ എടുക്കുമ്പോള്‍ അതില്‍ പൂര്‍ണ്ണമായും മുഴുകുക എന്നതാണെനിക്കിഷ്ടം.” കോവളം അശോക ഹോട്ടലിലെ വിശാലമായ മുറിയില്‍, കട്ടിലില്‍ നീണ്ടു നിവര്‍ന്നു കിടന്ന് ചുണ്ടില്‍ പുകയുന്ന പൈപ്പുമായി മുപ്പത്തിയാറു വര്‍ഷങ്ങള്‍ക്കുമുന്‍പ് മുഴങ്ങുന്ന ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞത് കാതില്‍ അലയടിച്ചു.

”നാം ചെയ്യുന്ന തൊഴിലില്‍ പൂര്‍ണമായും മുഴുകുക. അത് തരുന്ന ആത്മസംതൃപ്തിയാണ് വലുത്.”

സത്യജിത് റായ്, എല്ലാം പറഞ്ഞത് സിനിമയിലൂടെയാണ്. ഭാരതത്തെക്കുറിച്ച്… അവിടത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെക്കുറിച്ചും അവരുടെ ജീവിതം, സ്വപ്‌നങ്ങള്‍, നൊമ്പരങ്ങള്‍, വിജയങ്ങള്‍, പരാജയങ്ങള്‍, സംസ്‌കാരം, രാഷ്‌ട്രീയം ഒക്കെയും അതില്‍ പ്രതിഫലിച്ചു. ഇതിനൊക്കെയപ്പുറം, എല്ലാം കണ്ട്, അറിഞ്ഞ് ഇന്ത്യന്‍ ജനജീവിതത്തെ സിനിമയിലൂടെ പുനഃസൃഷ്ടിച്ചു.

മുഴക്കമുള്ള പൊട്ടിച്ചിരിയും സാധാരണയില്‍ കവിഞ്ഞ ഉയരവും അദ്ദേഹത്തെ എവിടെയും തലയുയര്‍ത്തി നില്‍ക്കുന്ന മനുഷ്യനാക്കി. അസാധാരണ ചലച്ചിത്രകാരനാക്കി. എല്ലാറ്റിലുമുപരി റായിയുടെ ചിത്രങ്ങള്‍ ഇന്ത്യന്‍ ജീവിതത്തിന്റെ പരിച്ഛേദമാണെന്നുള്ളത് ലോകം അംഗീകരിച്ചു..

ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഏപ്രില്‍ മാസം 23 ന് അദ്ദേഹം വിടപറയുമ്പോള്‍ ശേഷിച്ചത് ലോക സിനിമാ ഭൂപടത്തില്‍ ഇന്ത്യക്ക് എന്നും തലയുയര്‍ത്തി നിന്ന് പറയാന്‍ കഴിയുന്ന ഒരുപിടി ചലച്ചിത്ര കാവ്യങ്ങള്‍. പഥേര്‍ പാഞ്ചാലി, അപരാജിതോ, അപുര്‍ സന്‍സാര്‍ എന്നീ തുടര്‍ചിത്രങ്ങള്‍   ‘അപുത്രയം, ‘ ദേവി, ചാരുലത, അശനി സങ്കേത്,  മഹാനഗര്‍…..  ആഗന്തുക് വരെ.

‘ശുദ്ധമായ ചലച്ചിത്ര’മെന്ന് വിശേഷിക്കപ്പെട്ട പഥേര്‍ പാഞ്ചലി, വിദ്യാര്‍ത്ഥി ജീവിതത്തിനിടയില്‍, 1976 ല്‍, ഐക്കഫ് ഫിലിം ക്യാമ്പില്‍, സണ്ണി ജോസഫ്, എന്‍. പി. ഹഫീസ് മുഹമ്മദ്, അലി തുടങ്ങിയവരോടൊത്തു കാണുമ്പോള്‍ മനസ്സില്‍ കുറിച്ചിട്ടു. ഈ ചലച്ചിത്ര പ്രതിഭയെ നേരില്‍ കാണും. അദ്ദേഹത്തിന്റെ പാദങ്ങളില്‍ തൊട്ടു വണങ്ങും. പിന്നീട് ദീര്‍ഘമായി ചര്‍ച്ചചെയ്തു, പഥേര്‍ പാഞ്ചലി. ഫിലോമിനയും ടെസ്സിമോള്‍ ജേക്കബും ഒക്കെ അതില്‍ പങ്കുചേര്‍ന്നു.

കേരളത്തിലെ ആദ്യ ‘ക്യാമ്പസ് സിനിമ’ യെടുത്ത ‘ത്രില്‍’ അന്നുണ്ടായിരുന്നു. സത്യജിത് റായിയെക്കുറിച്ചും നിയോ റിയലിസ്റ്റ് സിനിമയെക്കുറിച്ചും ആധികാരികമായി സംസാരിക്കാന്‍ ക്യാമ്പ് ഡയറക്ടര്‍ വിളിച്ചത് അല്‍പ്പം അഹങ്കാരത്തോടെയാണന്ന് സ്വീകരിച്ചത്. കൊല്ലം ഫാത്തിമ മാതാ  നാഷണല്‍ കോളേജിലെ കുട്ടികള്‍ നിര്‍മ്മിച്ച ‘ദി ഗ്യാപ്’ ഒരു നിയോ റിയലിസ്റ്റ് ചിത്രമാണെന്നായിരുന്നു അന്ന് പത്രങ്ങള്‍ പറഞ്ഞത്.

ഇറ്റാലിയന്‍ സംവിധായകനായ വിറ്റോറിയോ ഡി സിക്കയുടെ നിയോ-റിയലിസ്റ്റിക്ക് ചിത്രം ”ബൈസിക്കിള്‍ തീവ്‌സ്” റായില്‍  സ്വാധീനമുണ്ടാക്കിയിട്ടുള്ളതായി അദ്ദേഹം സമ്മതിച്ചിട്ടുള്ളതാണ്. പിന്നീട് ഏഴ് വര്‍ഷം കഴിഞ്ഞ് സത്യജിത് റായ് കേരളത്തിലെത്തുമ്പോള്‍ മലയാളനാട് സിനിമ വാരികയുടെ പത്രാധിപരായി കഴിയുകയായിരുന്നു ഞാന്‍. മലയാളനാട് സിനിമാ വാരിക അന്ന് മലയാളത്തിലെ  മികച്ച ചലച്ചിത്ര പ്രസിദ്ധീകരണങ്ങളില്‍ ഒന്നായിരുന്നു.

”സൂര്യ കൃഷ്ണമൂര്‍ത്തി വിളിച്ചു. സത്യജിത് റായ് കേരളത്തില്‍ വരുന്നു. നമുക്ക് ഒരു ഇന്റര്‍വ്യൂ എടുക്കണം. മൂര്‍ത്തി എല്ലാ സൗകര്യവും ചെയ്തുതരും” മലയാളനാടിന്റെ ചീഫ് എഡിറ്റര്‍ എസ്.കെ. നായര്‍ പറയുമ്പോള്‍ ഒരുള്‍ക്കിടിലത്തോടെയാണ് കേട്ടത്.

വിശ്വസിനിമയിലെ മികച്ച സംവിധായകന്‍ കേരളത്തിലെത്തുന്നു. സൂര്യ സംഘടിപ്പിക്കുന്ന റായ് ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍!

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ പുരുഷനെ നേരില്‍ കാണാനും സംസാരിക്കാനും ഒരവസരം. ഒരു ചലച്ചിത്ര വാരികയുടെ പത്രാധിപര്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമായി തോന്നി. പഥേര്‍ പാഞ്ചലിയുടെ സംവിധായകനെ നേരില്‍ കാണുക. അദ്ദേഹവുമായി സംസാരിക്കുക.

കോവളം അശോക ഹോട്ടലില്‍ എത്തുമ്പോള്‍ കൃഷ്ണമൂര്‍ത്തി ഞങ്ങളെ കാത്തു നില്‍പ്പുണ്ട്. ഞാനും ഫോട്ടോഗ്രാഫര്‍ ജോര്‍ജ് വര്‍ഗീസും. മനോരമയില്‍ നിന്ന് ബാലചന്ദ്രനും ജയചന്ദ്രനും. ഫോട്ടോഗ്രാഫര്‍ എന്‍. എന്‍. ബാലകൃഷ്ണനും.

ഹോട്ടലിലെ വിശാലമായ മുറിയില്‍ നീണ്ടു മലര്‍ന്ന് കിടന്ന്, ചുണ്ടില്‍ ഒരു പൈപ്പുമായി ഇന്ത്യന്‍ സിനിമയുടെ വിജയ പ്രതീകം-സത്യജിത് റായ്.

പ്രശസ്തിയും പ്രതിഭയും ഒരു മനുഷ്യനില്‍, അടുത്തെത്താന്‍ കഴിയാത്ത ഒരു പ്രഭാവലയം സൃഷ്ടിക്കുന്നുണ്ട്. ഒരുപാട് ചോദ്യങ്ങള്‍ അദ്ദേഹത്തിനോട് ചോദിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ മുന്നിലെത്തിയപ്പോള്‍ എല്ലാം തകിടം മറിഞ്ഞു. കല്‍ക്കട്ടയില്‍  ‘ദി റിവര്‍’ എന്ന ചിത്രത്തിന്റെ നി

ര്‍മാണവുമായി ബന്ധപ്പെട്ട് എത്തിയ റെനോയറെ കാണാന്‍ ചെന്നതിനെക്കുറിച്ചു  1950 ല്‍ സീക്വന്‍സ് മാഗസിനില്‍ സത്യജിത് റായ് എഴുതിയ ലേഖനമാണ് മനസ്സില്‍ ഓടിയെത്തിയത്.

സത്യജിത് റായിയെ  അടുത്തുകണ്ടപ്പോള്‍ അതെ അവസ്ഥ. ഒരുപാട് ചോദ്യങ്ങള്‍ അദ്ദേഹത്തോട് ചോദിക്കണമെന്നുണ്ടായിരുന്നു. ചീഫ് എഡിറ്ററുമായി ചേര്‍ന്ന് ഒരുപാട് ചോദ്യങ്ങള്‍ തയ്യാറാക്കി. അതെല്ലാം മാറിമറിഞ്ഞു. ഒരുതരം സൗഹൃദ സംഭാഷണം.

കേരളത്തെക്കുറിച്ചാണ് പറഞ്ഞുതുടങ്ങിയത്. സാംസ്‌കാരിക വളര്‍ച്ചയില്‍ കേരളവും ബംഗാളുമായുള്ള ബന്ധം. സിനിമയില്‍ അത് പ്രതിഫലിക്കുന്നതിനെക്കുറിച്ച് അദ്ദേഹം വാചാലനായി. കേരളം നല്‍കിയ സ്വീകരണത്തെക്കുറിച്ചും. മുന്‍പെങ്ങും, ഒരിക്കല്‍പ്പോലും ലഭിച്ചിട്ടില്ലാത്ത വരവേല്‍പ്പ് എന്നാണദ്ദേഹം വിശേഷിപ്പിച്ചത്.

”കഥകളിയുടെയും വിദ്യാസമ്പന്നരുടെയും കേരവൃക്ഷങ്ങളുടെയും നാടായ കേരളം വളരെനാള്‍ മുന്‍പേ എന്റെ മനസ്സില്‍ ഇടം പിടിച്ചിരുന്നു. ഒരുദിവസം ഇവിടെ വരണമെന്നും ആഗ്രഹിച്ചിരുന്നു. തിരക്കിനിടെ കഴിഞ്ഞില്ല. മനോഹരമായ സ്ഥലം. സംസ്‌കാര സമ്പന്നരായ ആളുകള്‍. വൃത്തിയുള്ള നഗരം.” അദ്ദേഹം തിരുവനന്തപുരത്തെ വിശേഷിപ്പിച്ചു.

കേരളവും ബംഗാളുമായി സാദൃശ്യമുണ്ടെന്ന് നമ്മള്‍ പറയുമെങ്കിലും അദ്ദേഹം അതിനോട് യോജിച്ചില്ല.

”സാദൃശ്യം? ബാഹ്യമായി ഒന്നുമില്ല. നഗരങ്ങള്‍ വളരെ വ്യത്യസ്തമാണ്. ആഹാര കാര്യങ്ങളിലും സാദൃശ്യമുള്ളതായി തോന്നുന്നില്ല. വടക്കേ ഇന്ത്യന്‍ ഭക്ഷണ രീതികളുമായി ചേര്‍ന്ന ആഹാര ക്രമമാണ് ഞങ്ങളുടേത്. ഇവിടെ തെക്കേ ഇന്ത്യയുടേത് മാത്രമായ ആഹാരവും. കേരളവും ബംഗാളുമായി സാദൃശ്യമുള്ളത് സാംസ്‌കാരിക വളര്‍ച്ചയിലാണ്. സിനിമയിലും അത് കാണാന്‍ കഴിയും.” അദ്ദേഹം പറഞ്ഞു

വേറിട്ട സിനിമയുടെ ആളായിരുന്നു റായ്. ഇറ്റാലിയന്‍ നിയോ റിയലിസം സിനിമയില്‍ വേരൂന്നിയ കാലത്ത് ഇന്ത്യന്‍ സിനിമയില്‍ അതിന്റെ തരംഗങ്ങള്‍ ഉയര്‍ത്തിവിട്ട സിനിമയാണ് പഥേര്‍ പാഞ്ചലി. ഇന്ത്യന്‍ സിനിമയിലും ലോകസിനിമയിലും അതുയര്‍ത്തിവിട്ട തരംഗം, ഇന്ത്യന്‍ സിനിമ റായിക്ക് മുന്‍പും പിന്‍പും എന്നൊരു വകഭേദം തന്നെയുണ്ടാക്കി.

റായ് ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയെ ലോക സിനിമയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തി. ആദ്യ ചിത്രം, പഥേര്‍ പാഞ്ചലി, കാന്‍ പുരസ്‌കാരം നേടിയപ്പോള്‍ തന്നെ റായ് ലോക സിനിമയോടൊപ്പമായി.

എഴുത്തുകാരന്‍, ചിത്രകാരന്‍, തത്ത്വചിന്തകന്‍, പ്രസാധകന്‍, വാനനിരീക്ഷകന്‍ എന്നീ മേഖലയില്‍ തന്റെ പ്രതിഭ തെളിയിച്ച ഉപേന്ദ്ര കിഷോര്‍ റായ്‌യുടെ കൊച്ചു മകനും, ബംഗാളി സാഹിത്യ ലോകത്തെ ഹാസ്യ കവി, ബാലസാഹിത്യകാരന്‍, ചിത്രകാരന്‍, നിരൂപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ സുകുമാര്‍ റായ്‌യുടെ മകനുമാണ് സത്യജിത് റായ്.

വിറ്റോറിയ ഡിസിക്കയുടെ ‘ബൈസിക്കിള്‍ തീവ്‌സ്’ കണ്ടതാണ്  അദ്ദേഹത്തെ ചലച്ചിത്ര ലോകത്തേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. ചലച്ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍ ഉള്‍പ്പെടെ 37 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. തന്റെ ആദ്യ ചിത്രമായ പഥേര്‍ പാഞ്ചലിയുടെ രചനയ്‌ക്കു വേണ്ടി റായ് തിരഞ്ഞെടുത്തത് ബംഗാളി സാഹിത്യത്തിലെ എക്കാലത്തെയും വിശിഷ്ട കലാസൃഷ്ടിയായ ബിഭൂതിഭൂഷന്‍ ബന്ദോപാധ്യായുടെ അതേ പേരിലുള്ള നോവലായിരുന്നു.

നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി പഥേര്‍ പാഞ്ചലി. കാന്‍ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച ഹ്യൂമന്‍ ഡോക്യുമെന്റ് പുരസ്‌കാരവും ഇതില്‍പ്പെടും. പഥേര്‍ പാഞ്ചലി, അപരാജിതോ, അപൂര്‍സന്‍സാര്‍ എന്നീ തുടര്‍ചിത്രങ്ങളാണ് അപുത്രയം എന്ന പേരില്‍ അറിയപ്പെടുന്നത്. തിരക്കഥാരചന, നടീനടന്മാരെ തിരഞ്ഞെടുക്കല്‍, പശ്ചാത്തലസംഗീതം, ഛായാഗ്രഹണം, കലാസംവിധാനം, ചിത്രസംയോജനം, പരസ്യകല എന്നിങ്ങനെ ചലച്ചിത്ര നി

ര്‍മാണത്തിന്റെ സമസ്ത മേഖലയിലും കഴിവു തെളിയിച്ച റായ്, മികച്ച ചിത്രകാരനും കഥാകൃത്തും കൂടിയായിരുന്നു.

ഒരു ചലച്ചിത്രം നിര്‍മിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു തുടങ്ങുമ്പോള്‍ തന്നെ പ്രേക്ഷകന്‍ അദ്ദേഹത്തിന്റെ മനസ്സിലുണ്ടാകും.

”സിനിമയെടുക്കുമ്പോള്‍, അതിലൂടെ ആശയവിനിമയം നടത്തണമെന്ന കാര്യത്തില്‍ എനിക്ക് വളരെ നിര്‍ബന്ധമുണ്ട്.” അദ്ദേഹം പറഞ്ഞു. ”അതില്‍ ഞാന്‍ വിജയിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. ഓരോ പ്രേക്ഷകനും വ്യത്യസ്തമായ പ്രതികരണമാവും ഉണ്ടാകുക. എല്ലാവരിലും ഒരുപോലെ കടന്നുചെല്ലാന്‍ ചലച്ചിത്രകാരന് കഴിഞ്ഞു എന്ന് വരില്ല. എന്നാല്‍ സിനിമ മനസിലാക്കാത്തിടത്തോളം അത് പ്രേക്ഷകനില്‍ നിന്നും അകന്ന് നില്‍ക്കും.”

കുട്ടികളുടെ മാസികയായ ‘സന്ദേശ്’ വര്‍ഷങ്ങളോളം അദ്ദേഹം എഡിറ്റ് ചെയ്തു. സംഗീതത്തില്‍ അവഗാഹമുള്ള റായ് 18 കഥാചിത്രങ്ങള്‍ക്കും 6 ഹ്രസ്വചിത്രങ്ങള്‍ക്കും സംഗീതം നല്‍കി. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുള്ള റായിയുടെ നോവലുകള്‍ അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളെപ്പോലെത്തന്നെ ബംഗാളികള്‍ക്കു പ്രി

യങ്കരങ്ങളാണ്. ദാദ സാഹേബ് ഫാല്‍ക്കെ, പദ്മശ്രീ, പദ്മഭൂഷണ്‍, ഭാരത് രത്‌ന എന്നിവ കൂടാതെ 1980-ലെ ഫ്രഞ്ച് ലിജിയന്‍ ഓഫ് ഓണര്‍ റായിക്കു ലഭിച്ചു. ബെര്‍ലിന്‍, കാന്‍, വെനീസ് എന്നിവയടക്കം 35 അന്തര്‍ദ്ദേശീയ അവാര്‍ഡുകള്‍ വേറെയും.

1978-ല്‍ ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍ കമ്മിറ്റി ചാപ്ലിന്‍, ബെര്‍ഗ്മാന്‍ എന്നിവരോടൊപ്പം എക്കാലത്തേയും മൂന്ന് ചലച്ചിത്രപ്രതിഭകള്‍ എന്ന നിലയില്‍ റായിയെ ആദരിച്ചു.  26 കഥാചിത്രങ്ങളും 6 ഹ്രസ്വചിത്രങ്ങളും റായി സംവിധാനം ചെയ്തു. പഥേര്‍ പാഞ്ചലി, അപരാജിത, അപൂര്‍സന്‍സാര്‍, ദേവി, ചാരുലത, ജല്‍സാഘര്‍ എന്നിവയാണ് പ്രസിദ്ധമായവ. എന്നാല്‍ ഏറ്റവും ഇഷ്ടപ്പെട്ട ചലച്ചിത്രം ഏതെന്ന ചോദ്യത്തിന് ഒരുത്തരമേയുണ്ടായിരുന്നുള്ളു-‘ചാരുലത.’ ”എനിക്കേറ്റവും സംതൃപ്തി നല്‍കിയ ചിത്രം ചാരുലതയാണ്.”

സിനിമയെ ഒരുകലാരൂപം എന്നരീതിയില്‍ കാണുന്ന അദ്ദേഹത്തിന് കച്ചവട ലക്ഷ്യങ്ങളോടെ നി

ര്‍മ്മിക്കപ്പെടുന്ന ഹിന്ദി ചിത്രങ്ങളെക്കുറിച്ച് വ്യക്തമായ അഭിപ്രായമാണുണ്ടായിരുന്നത്.

”വളരെക്കുറച്ചു ഹിന്ദി ചിത്രങ്ങളെ ഞാന്‍ കണ്ടിട്ടുള്ളു. ഹിന്ദി സിനിമയിലെ ചിലര്‍ കഴിവുള്ള ചലച്ചിത്രകാരന്മാരാണ്. ഷോലെയെക്കുറിച്ചും എനിക്ക് നല്ല അഭിപ്രായമാണുള്ളത്. ഷോലെയിലെ ആദ്യത്തെ പത്തുപതിനഞ്ചു മിനിറ്റു ഒരു മികച്ച അമേരിക്കന്‍ സിനിമയുടെ സ്വഭാവം പുലര്‍ത്തുന്നു. കുറേക്കഴിയുമ്പോഴേക്കും ശരാശരി ഹിന്ദി സിനിമയുടെ പോ

രായ്‌മകളിലേക്കു നീങ്ങുന്നു. നമുക്ക് സ്വപ്‌നം കാണാന്‍ പോലുമാകാത്ത കാര്യങ്ങളാണ് പിന്നീട് നടക്കുന്നത്. അതില്‍ ഇന്ത്യ കാണാന്‍ കഴിയില്ല. ഒരുതരം സിന്തറ്റിക് ലോകമാണതിലുള്ളത്. ഗൗരവമേറിയതൊന്നും അതിലില്ല. എന്നാല്‍ ഒരു വിനോദമെന്ന നിലയില്‍ മോശപ്പെട്ട ബംഗാളി സിനിമ കാണുന്നതിലേറെ കച്ചവട സ്വഭാവമുള്ള ഹിന്ദി സിനിമ കാണാന്‍ ഞാന്‍ പോകുന്നു.”

പുതിയ ചലച്ചിത്രകാരന്മാരില്‍ ശുഭാപ്തി വിശ്വാസം കാത്തുസൂക്ഷിച്ച ആളായിരുന്നു റായ്.

”സിനിമയിലെത്തുന്ന ചെറുപ്പക്കാരില്‍ ശുഭാപ്

തി വിശ്വാസമാണെനിക്കുള്ളത്. അവര്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നു.വിദേശമാര്‍ക്കറ്റുകള്‍ ലഭിക്കുന്നതോടെ അവരുടെ നില ഭദ്രമാകുമെന്ന് എനിക്കുറപ്പുണ്ട്. എന്നാല്‍ ഒരു ചലച്ചിത്രകാരന് സിനിമയുടെ എല്ലാ വശങ്ങളെയും കുറിച്ച് നല്ല അറിവുണ്ടാകണം. ഇവിടത്തെ സ്ഥിതി അതല്ല. നല്ലൊരു തിരക്കഥാ കൃത്തും കഴിവുള്ള ക്യാമറാമാനും എഡിറ്ററും ഉണ്ടെങ്കില്‍ ആര്‍ക്കും സിനിമയെടുക്കാം എന്ന അവസ്ഥ മാറണം. സിനിമയ്‌ക്ക് വ്യക്തമായ ഒരു മാസ്റ്റര്‍പ്ലാന്‍ ഉണ്ടായിരിക്കണം.ചിത്രീകരണ സമയത്ത് മാറ്റങ്ങള്‍ വരുത്തുന്നതില്‍ കുഴപ്പമില്ല. അവസാന നിമിഷം പോലും പു

തിയ ആശയങ്ങള്‍ കടന്നുവരാം. അവ എങ്ങനെ സ്വീകരിക്കണമെന്നതിനെക്കുറിച്ചു സംവിധായകന് അറിവുണ്ടായിരിക്കണം. വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.”

പൂര്‍ണ്ണതയെക്കുറിച്ചും യാഥാര്‍ഥ്യത്തെക്കുറിച്ചും ചിന്തിക്കാതെയുള്ള ചലച്ചിത്രങ്ങള്‍ റായ് ഇഷ്ടപ്പെട്ടില്ല. ഒരു പ്രത്യേക ഫോര്‍മുലയില്‍ നിര്‍മ്മിക്കുന്ന സിനിമ സമൂഹത്തിനും സിനിമയ്‌ക്കും യാതൊന്നും സംഭാവന ചെയ്യുന്നില്ല. കച്ചവട ലക്ഷ്യങ്ങളോടെ നിര്‍മിക്കുന്ന ചിത്രങ്ങളുടെ പരാജയം നല്ല സിനിമയ്‌ക്ക് വഴിയൊരുക്കുമെന്നദ്ദേഹം വിശ്വസിച്ചു.” താരങ്ങളും മറ്റു ആകര്‍ഷക ഘടകങ്ങളും ചേര്‍ത്ത് കച്ചവട ലക്ഷ്യങ്ങളോടെ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ നല്ല സിനിമയെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. ഫോര്‍മുല ചിത്രങ്ങള്‍ എന്നും നിലനില്‍ക്കുമെന്ന് കരുതേണ്ടതില്ല. എന്നാല്‍ ഗൗരവമേറിയ ചിത്രങ്ങള്‍ എന്ന് നാം കരുതുന്നത് ഒരു നല്ല ചിത്രമല്ലെങ്കില്‍ അതിലര്‍ത്ഥമില്ല.”

വിജയങ്ങള്‍ക്കു എളുപ്പവഴികളില്ല- അതാണ് റായ് പറഞ്ഞ പ്രധാന കാര്യം. അഭിമുഖം പൂര്‍ത്തിയായി മടങ്ങുമ്പോള്‍, മഹാപ്രതിഭയുടെ പാദങ്ങളില്‍ തൊട്ടു നമസ്‌കരിച്ചു.

ഉറക്കെ പൊട്ടിചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ”എന്റെ പാദങ്ങളില്‍ തൊട്ടു നമസ്‌കരിച്ചതുകൊണ്ട് താങ്കള്‍ക്കൊരു മികച്ച സംവിധായകനാകാന്‍ കഴിയില്ല. കഠിനാദ്ധ്വാനം, അര്‍പ്പണബോധം അതാണ് സിനിമ ആവശ്യപ്പെടുന്നത്.” ഒരുനിമിഷം ജാള്യതയോടെ നിന്ന എന്റെ ശിരസ്സില്‍ തലോടിക്കൊണ്ട് അദ്ദേഹം മന്ത്രിച്ചു. എസ്, യു ക്യാന്‍. ട്രൈ യുവര്‍ ലെവല്‍ ബെസ്റ്റ്..’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.