പാലക്കാട്: അഴിമതിരഹിതവും സുതാര്യവുമായ ഭരണം നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ പ്രിയയും വൈസ് ചെയര്മാന് അഡ്വ: ഇ കൃഷ്ണദാസും വ്യക്തമാക്കി. പാലക്കാട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസില്‍ സംസാരിക്കുകയായിരുന്നു അവര്‍. അഴിമതി ഇല്ലാതാക്കുന്നതിന് നഗരസഭക്ക് അകത്ത് വിജിലന്‍സ് ഓഫീസ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് വിജിലന്‍സിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും വൈസ് ചെയര്മാന് പറഞ്ഞു. വിജിലന്‍സ് ഓഫീസ് സ്ഥാപിക്കുന്നപക്ഷം നഗരസഭയുടെ മൂക്കിന് താഴെ നടത്തുന്ന പദ്ധതികളുടെ ഫയലുകള്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാനും അഴിമതിക്ക് തടയിടാനും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
52 വാര്‍ഡുകളിലെ പ്രവര്‍ത്തികളുടെ സോഷ്യല്‍ ഓഡിറ്റിംഗ് നടത്താനും ആലോചനയുണ്ട്. നഗരസഭക്കകത്തെ റോഡുകള്‍ നിര്‍മാണം കഴിഞ്ഞാലുടനെ തകരുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തി വരുകയാണ്. റോഡുകളില്‍ 50 എം എം കനത്തില്‍ മെറ്റല്‍ വിരിക്കുന്നതിനെതിരെ ചീഫ് എന്‍ജിനീയര്‍ എതിര് അഭിപ്രായം പറഞ്ഞതാണ് റോഡുകള്‍ തകരുന്നതിന് കാരണം. പ്രയോഗിക പ്രശ്നം പരിഹരിച്ച് എത്രയും പെട്ടെന്ന് പരിഹാരം കാണും.
മലേഷ്യന്‍ കമ്പനി നിര്‍മിച്ച ഒറ്റപ്പാലം- പാലക്കാട് ദേശീയ പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നഗരസഭാറോഡുകളിലും പ്രാവര്‍ത്തികമാക്കി തകര്‍ച്ചക്ക് ശാശ്വത പരിഹാരം കാണാനാണ് ലക്ഷ്യമിടുന്നത്. നഗരത്തിലെ മാലിന്യ പ്രശ്നനം പരിഹരിക്കുന്നതിന് ആധുനിക സംവിധാനത്തോടെയുള്ള സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. നിലവിലുള്ള കൂട്ടുപാതയിലെ മാലിന്യ സംസ്കരണ പ്ലാന്റിലെ ട്രഞ്ചിംഗ് ഗ്രൗണ്ടില്വേനല്ക്കാലത്തെ തീപ്പിടുത്തമുലമുണ്ടാകുന്ന പ്രശ്നം പരിഹരിക്കുന്നതിന് പൈപ്പിംഗ് ജോലികള്‍ അന്തിമഘട്ടത്തിലാണ്.
ഇത് നിരീക്ഷിക്കുന്നതിന് ക്യാമറ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പുറമെ കാവല്‍ക്കാരനെയും നിയമിക്കും. കഴിഞ്ഞ ഭരണക്കാലത്ത് തുടങ്ങി വച്ച പദ്ധതികള്‍ പൂര്‍ത്തികരിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുന്നതിനൊപ്പം പുതിയ പദ്ധതികളും ആവിഷക്കരിക്കുമെന്നും ചെയര്‍ പേഴ്സണും വൈസ് ചെയര്‍മാനും വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: