തൃശ്ശൂര്‍: സിപിഎം വിരോധം പറഞ്ഞ് വോട്ട് പിടിച്ച് വിജയിച്ചതിന് ശേഷം പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ട് ചെയ്ത് ജനവിധി അട്ടിമറിച്ച കോണ്‍ഗ്രസ്സിന്റെ നിലപാടിനെതിരെ ജില്ലാ വ്യാപകമായി പ്രചരണം നടത്തുമെന്ന് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ കെ.കെ. അനീഷ്കുമാര്‍ അറിയിച്ചു.
സിപിഎമ്മിന് വോട്ട് ചെയ്തതോടെ കോണ്‍ഗ്രസ്സിന്റെ പ്രസക്തി നഷ്ടപ്പെട്ടു.ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപി ഗൃഹസമ്പര്‍ക്കം നടത്തും. കോണ്‍ഗ്രസ്സിന്റെ സിപിഎം വിരോധം കാപട്യമാണ്. ജില്ലയിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ സിപിഎമ്മുമായി രഹസ്യധാരണയിലാണ്.ഈ നേതാക്കള്‍ വോട്ട് മറിച്ചതാണ് ജില്ലയില്‍ കോണ്‍ഗ്രസ്സിനെ തകര്‍ത്തത്. കോണ്‍ഗ്രസ്സ് നേതാക്കളുടെ നിലപാടില്‍ പ്രതിഷേധിച്ച് നിരവധി പേര് വരും നാളുകളില്‍ ബിജെപിയിലെത്തുമെന്നും കെ.കെ അനീഷ്കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: