തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നുകാരനെ കഴുത്തറത്തുകൊന്ന നിലയില്‍ കണ്ടെത്തി. നാവായിക്കുളം നൈനാംകുളം കോളനിയില്‍ വീട്ടിലാണ് സഫീറിന്റെ മകന് അല്‍ത്താഫിനെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കെട്ടിയിട്ട നിലയായിരുന്നു.
തൊട്ടുപിന്നാലെ നടത്തിയ തെരച്ചലില്‍ സമീപത്തെ ക്ഷേത്രക്കുളത്തില്‍ നിന്ന് സഫീറിന്റെ മൃതദേഹം കണ്ടെത്തി. എന്നാല്‍, ഇളയ മകന് അന്‍സാഫിനെ (9) ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇന്നു രാവിലെയാണ് അല്‍ത്താഫിനെ കൊന്ന നിലയില്‍ അയല്‍ക്കാര്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് ക്ഷേത്രക്കുളത്തിന് സമീപം സഫീറിന്റെ ഓട്ടോറിക്ഷ കണ്ടെത്തിയതും തെരച്ചില്‍ നടത്തിയതും
. സഫീര്‍ ഇളയമകനൊപ്പം കുളത്തില്‍ ചാടിയെന്നാണ് നിഗമനം. ഇതേത്തുടര്‍ന്ന് ഇളയ മകനായി തെരച്ചില്‍ തുടരുകയാണ്. ഭാര്യയുമായി പിണക്കത്തിലായിരുന്നു സഫീര്‍. ഭാര്യ മറ്റൊരു വീട്ടിലാണ് താമസം പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: