തൊടുപുഴ: കെഎസ്ആര്‍ടിസിയിലെ ഹിതപരിശോധനയില്‍ അംഗീകാരം നേടിയതില്‍ ആഹ്ലാദ സൂചകമായി ബിഎംഎസ് പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ പ്രകടനം നടത്തി.
ബിഎംഎസ് ഓഫീസിന് മുന്നില്‍ നിന്നുമാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ സമാപിച്ചു. കെഎസ്ആര്‍ടിസിയില്‍ ചില തൊഴിലാളി സംഘടനകള്‍ കൈയടക്കി വെച്ചിരുന്നിടത്തേക്കാണ് അധ്വാനം ആരാധനയാണ് എന്ന സന്ദേശവുമായി ബിഎംഎസ് കടന്ന് വരുന്നത്.
ആഹ്ലാദ പ്രകടനത്തിന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് കെ. ജയന്, ട്രഷറര്‍ സഞ്ചു, ജില്ലാ വൈസ് പ്രസിഡന്റ് മാരായ കെ.എം. സിജു, രേണുക രാജശേഖരന്, ബിഎംഎസ് മേഖല സെക്രട്ടറി ഷിബുമോന്‍, കെഎസ്ടിഇഎസ് ജില്ലാ സെക്രട്ടറി അരവിന്ദ്, ജനറല്‍ കണ്‍വീനര്‍ മദീഷ് കുമാര്‍, യൂണിറ്റ് പ്രസിഡന്റ് ടോമി എബ്രഹാം. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് മനു ഹരിദാസ് എന്നിവര്‍ നേതൃത്വം നല്കി.
കട്ടപ്പന: കെഎസ്റ്റി എംപ്ലോയീസ് സംഘ് നേതൃത്വത്തില്‍ കട്ടപ്പനയിലും പ്രകടനം നടത്തി. കെഎസ്റ്റിഇഎസ് നേതാക്കളായ പി.വി ജോണി, പി.കെ. പ്രകാശ്, സുബാഷ് കെ.ബി ബിഎംഎസ്- ബിജെപി നേതാക്കളായ പി.പി. ഷാജി, സിനീഷ്കുമാര്‍, കെ.എന്‍ പ്രകാശ്, പ്രസാദ് വിലങ്ങുപാറ, വൈഖരി ജി നായര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
സംസ്ഥാനത്തെമ്പാടും കെഎസ്ആര്‍ടിസിയുടെ നൂറ് ഡിപ്പോകളിലായി നടന്ന റഫറണ്ടത്തില്‍ 26,848 തൊഴിലാളികളാണ് വോട്ട് രേഖപ്പെടുത്തിയത്. 7 തൊഴിലാളി സംഘടനകളാണ് റഫറണ്ടത്തില്‍ മത്സരിച്ചത്. ബിഎംഎസ് നേതൃത്വം നല്കുന്ന കെഎസ്റ്റി എംപ്ലോയീസ് സംഘ് 4888(18.21%) തൊഴിലാളികളുടെ പിന്തുണയുമായിട്ടാണ് കെഎസ്ആര്‍ടിസിയില്‍ അംഗീകാരം നേടിയെടുത്തത്.
ഹിതപരിശോധന: ജില്ലയിലെ ഫലം-
ആകെ വോട്ട്: 943
വോട്ട് ചെയ്തവര്‍: 913
1. ബിഎംഎസ്- 127
2. കെഎസ്ആര്‍ടിഇഎ(സിഐടിയു)- 266
3. ടിഡിഎഫ്- 230
4. വെല്‍ഫെയര്‍ അസോസിയേഷന്- 187
പ്രതികരിക്കാൻ ഇവിടെ എഴുതുക: