Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

മന്നത്തുപത്മനാഭന്റെ ദര്‍ശനങ്ങള്‍ കാലാതീതം

മന്നത്തുപത്മനാഭന്‍ സ്വസമുദായത്തോടൊപ്പം സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്‌ക്കു വേണ്ടി തന്റെ ജീവിതാവസാനം വരെ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച കര്‍മ്മയോഗിയാണ്. അദൃശ്യസാന്നിധ്യം കൊണ്ട് സര്‍വീസ് സൊസൈറ്റിക്ക് മാര്‍ഗ്ഗദീപമായി അദ്ദേഹം ഇന്നും നിലകൊള്ളുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 06:00 am IST
in Main Article

ജി. സുകുമാരന്‍നായര്‍

ജനറല്‍ സെക്രട്ടറി, നായര്‍ സര്‍വീസ് സൊസൈറ്റി

വാക്കിലും പ്രവൃത്തിയിലും സമാനതകള്‍ പുലര്‍ത്തിയ മഹാനാണ് ശ്രീ മന്നത്തുപത്മനാഭന്‍. നായര്‍ സമുദായത്തിന്റെ സര്‍വസ്വവുമായ ശ്രീമന്നത്തുപത്മനാഭന്‍ സ്വസമുദായത്തോടൊപ്പം സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്‌ക്കു വേണ്ടി തന്റെ ജീവിതാവസാനം വരെ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച കര്‍മ്മയോഗിയാണ്. അദൃശ്യസാന്നിധ്യം കൊണ്ട് സര്‍വീസ് സൊസൈറ്റിക്ക് മാര്‍ഗ്ഗദീപമായി അദ്ദേഹം ഇന്നും നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ മഹത്തായ ദര്‍ശനങ്ങളും ആദര്‍ശങ്ങളും എന്നും ലോകത്തിന് മാതൃകയാണ്. സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസമേഖല  കളില്‍ അദ്ദേഹം വരുത്തിയ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ ആരെയും  അത്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന്റെ ഓരോ ജന്മദിനവും കേരളത്തിലുടനീളമുള്ള കരയോഗാംഗങ്ങളെയും മറ്റ് അഭ്യുദയകാംക്ഷികളെയും പങ്കെടുപ്പിച്ചുകൊണ്ട് എല്ലാവര്‍ഷവും ജനുവരി 1, 2 തീയതികളില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സാഘോഷം കൊണ്ടാടിവരികയായിരുന്നു. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ജന്മദിനാഘോഷം വേണ്ടെന്നുവയ്‌ക്കാന്‍ തീരുമാനിക്കുകയാണുണ്ടായത്. പകരം പെരുന്നയിലെ മന്നംസമാധിമണ്ഡപത്തിലും സംസ്ഥാനമൊട്ടുക്കുള്ള താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും എന്‍.എസ്.എസ്. സ്ഥാപനങ്ങളിലും മന്നംജയന്തിആചരണം നടത്തുകയാണ്.

1878 ജനുവരി രണ്ടിനാണ് മന്നത്തു പത്മനാഭന്റെ ജനനം. പെരുന്നയില്‍ മന്നത്തുവീട്ടില്‍ പാര്‍വതിയമ്മയുടെയും, വാകത്താനം നീലമന ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരിയുടെയും പുത്രനായി ജനിച്ച അദ്ദേഹത്തിന് മാതാവിന്റെ വാത്സല്യം മാത്രമായിരുന്നു ആശ്രയമായിട്ടുണ്ടായിരുന്നത്. അഞ്ചാമത്തെ വയസ്സില്‍ അമ്മ എഴുത്തിനിരുത്തി. എട്ടു വയസ്സുവരെ കളരിയാശാന്റെ ശിക്ഷണത്തില്‍ കഴിയവേ, സാമാന്യം നല്ലവണ്ണം എഴുതാനും വായിക്കാനും കണക്കുകൂട്ടുവാനും പഠിച്ചു. പിന്നീട് ചങ്ങനാശ്ശേരിയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ന്നെങ്കിലും സാമ്പത്തികപരാധീനതകളാല്‍ അവിടെ പഠനം തുടരാന്‍ കഴിഞ്ഞില്ല. പിന്നീട് ഒരു നാടകസംഘത്തില്‍ ബാലനടനായി ചേര്‍ന്നു. അനുഗൃഹീതനടന്‍ എന്ന പേര് രണ്ടുവര്‍ഷംകൊണ്ട് അദ്ദേഹം സമ്പാദിച്ചു. ബാല്യകാലത്തുതന്നെ തുള്ളല്‍ക്കഥകള്‍, ആട്ടക്കഥകള്‍, നാടകങ്ങള്‍ മുതലായ സാഹിത്യഗ്രന്ഥങ്ങള്‍ വായിച്ച് ഭാഷാജ്ഞാനവും സാഹിത്യവാസനയും പരിപുഷ്ടമാക്കി. ചങ്ങനാശ്ശേരി മലയാളം സ്‌കൂളില്‍ പഠിച്ച് സര്‍ക്കാര്‍ കീഴ്ജീവനപരീക്ഷ വിജയിച്ചശേഷം കാഞ്ഞിരപ്പള്ളിയില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. താമസിയാതെ ഒരു മാതൃകാദ്ധ്യാപകന്‍ എന്ന പേരു സമ്പാദിച്ചു.  

പിന്നീട് പല സര്‍ക്കാര്‍ പ്രൈമറിസ്‌കൂളുകളിലും പ്രഥമാദ്ധ്യാപകന്‍ ആയി ജോലിനോക്കി. 27-ാമത്തെ വയസ്സില്‍ മിഡില്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ ആയിരിക്കുമ്പോള്‍ ഹെഡ്മാസ്റ്ററുടെ നീതിനിഷേധനടപടിയില്‍ പ്രതിഷേധിച്ച് ഉദ്യോഗം സ്വയം രാജിവച്ചു. ഇതിനു രണ്ടുവര്‍ഷം മുമ്പ് തുറവൂര്‍ സ്‌കൂളില്‍ അദ്ധ്യാപകന്‍ ആയിരിക്കുമ്പോള്‍ മജിസ്‌ട്രേറ്റ് പരീക്ഷയില്‍ പ്രൈവറ്റായി ചേര്‍ന്നു ജയിച്ചിരുന്നതിനാല്‍, സന്നദെടുത്ത് ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ വക്കീലായി പ്രാക്ടീസ് ചെയ്ത അദ്ദേഹം അഭിഭാഷകവൃത്തിയിലും പേരെടുത്തു. തുടര്‍ന്ന് പെരുന്ന കരയോഗ ഉദ്ഘാടനം, ചങ്ങനാശ്ശേരി നായര്‍സമാജരൂപീകരണം, നായര്‍ ഭൃത്യജനസംഘ പ്രവര്‍ത്തനാരംഭം – ഇങ്ങിനെ ഒന്നിനു പുറകേ മറ്റൊന്നായി അദ്ദേഹത്തിന്റെ സമുദായപ്രവര്‍ത്തനമണ്ഡലം കൂടുതല്‍ വിപുലമായി.  

1914 ഒക്‌ടോബര്‍ 31-ന് നായര്‍സമുദായ ഭൃത്യജനസംഘം രൂപീകരിച്ച് അധികം കഴിയുന്നതിനു മുമ്പ് അതിന്റെ നാമധേയം നായര്‍ സര്‍വീസ് സൊസൈറ്റി എന്നാക്കുകയും, പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയും ചെയ്തു.  

സൊസൈറ്റിയുടെ ആദ്യ സെക്രട്ടറിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തു.1924-ല്‍ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹം, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വൈക്കത്തുനിന്നും കാല്‍നടയായി രാജധാനിയിലേക്കു പുറപ്പെട്ട ‘സവര്‍ണജാഥ’, ഗുരുവായൂര്‍ സത്യാഗ്രഹം തുടങ്ങിയവ അദ്ദേഹത്തിന്റെ സംഘടനാചാതുരിയേയും നേതൃപാടവത്തേയും, പ്രക്ഷോഭണവൈദഗ്‌ദ്ധ്യത്തേയും വെളിപ്പെടുത്തുന്ന സംഭവങ്ങളാണ്. 1914 ഒക്‌ടോബര്‍ 31 മുതല്‍ 1945 ആഗസ്റ്റ് 17 വരെ 31 വര്‍ഷക്കാലം എന്‍.എസ്.എസ്സിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് മൂന്നുവര്‍ഷം പ്രസിഡന്റായി.  

1947-ല്‍ സംഘടനയുമായുള്ള ഔദ്യോഗികബന്ധങ്ങള്‍ വേര്‍പെടുത്തി സ്റ്റേറ്റ് കോണ്‍ഗ്രസ്സിനും, ഉത്തരവാദഭരണ പ്രക്ഷോഭണത്തിനും നേതൃത്വം നല്‍കി. മുതുകുളത്തു ചേര്‍ന്ന സ്റ്റേറ്റ് കോണ്‍ഗ്രസ് യോഗത്തില്‍ ചെയ്ത പ്രസംഗത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടിവന്നു.  

രണ്ടര മാസത്തിനുശേഷം അദ്ദേഹം ജയില്‍വിമോചിതനായി. പ്രായപൂര്‍ത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറില്‍ ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട നിയോജകമണ്ഡലത്തില്‍ നിന്നു വിജയിച്ച് അദ്ദേഹം നിയമസഭാസാമാജികനായി. 1949 ആഗസ്റ്റില്‍ ആദ്യമായി രൂപീകരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായി. തുടര്‍ന്ന് പത്തുകൊല്ലം സജീവരാഷ്‌ട്രീയത്തില്‍ പ്രവേശിക്കാതെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും എന്‍.എസ്.എസ്സിന്റെ വളര്‍ച്ചയിലും ബദ്ധശ്രദ്ധനായി. തിരുക്കൊച്ചി സംസ്ഥാനവും, അനന്തരം കേരളസംസ്ഥാനവും രൂപം പ്രാപിച്ചപ്പോള്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചെങ്കിലും, രാഷ്‌ട്രീയപ്രവര്‍ത്തനത്തില്‍ അദ്ദേഹം സജീവമായി ഏര്‍പ്പെട്ടില്ല. 1957-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു. കമ്മ്യൂണിസ്റ്റുപാര്‍ട്ടി അധികാരത്തില്‍ വന്നു. കമ്മ്യൂണിസ്റ്റുഭരണത്തില്‍ മനംമടുത്ത് അദ്ദേഹം വിമോചനസമരത്തിനു നേതൃത്വം നല്‍കി. ആ കമ്മ്യൂണിസ്റ്റു മന്ത്രിസഭ പിരിച്ചുവിടപ്പെടുകയും, പ്രസിഡന്റുഭരണം നടപ്പിലാവുകയും ചെയ്തു.  

രാഷ്‌ട്രീയസമരരംഗത്ത് അത്ഭുതം സൃഷ്ടിച്ച മഹാനായ സേനാനി എന്ന നിലയില്‍ അദ്ദേഹം ലോകപ്രസിദ്ധനായി. മികച്ച ഒരു വാഗ്മിയായിരുന്നു അദ്ദേഹം. സരളമായ ഭാഷാശൈലിയും രചനാരീതിയും അദ്ദേഹത്തിന് അധീനമായിരുന്നു. പഞ്ചകല്യാണിനിരൂപണം, ചങ്ങനാശ്ശേരിയുടെ ജീവിതചരിത്ര നിരൂപണം എന്നീ വിമര്‍ശനഗ്രന്ഥങ്ങളും, ഞങ്ങളുടെ എഫ്.എം.എസ്. യാത്ര, എന്റെ ജീവിതസ്മരണകള്‍ എന്നിവയും അദ്ദേഹത്തിന്റെ കൃതികളില്‍ ഉള്‍പ്പെടുന്നു.

Tags: എൻ‌എസ്‌എസ്g sukumaran nairmannam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുയോഗങ്ങളും സെമിനാറുകളും മേഖലാ സമ്മേളനങ്ങളും നടത്തരുതെന്ന് എന്‍എസ്എസ്

Kerala

പത്തനാപുരം യൂണിയന്‍ പിരിച്ചുവിട്ടത് എന്‍ എസ് എസ് ഭരണഘടന പ്രകാരമെന്ന് ജി സുകുമാരന്‍ നായര്‍, കോടികള്‍ കണ്ടാണ് വളര്‍ന്നതെന്ന് ഗണേഷ്

Kerala

പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ തലപ്പത്ത് നിന്ന് മന്ത്രി ഗണേശിനെ മാറ്റണമെന്ന ആവശ്യവുമായി ജി സുകുമാരൻ നായർക്ക് പരാതി

Kerala

എസ്എന്‍ഡിപിയുമായി ഐക്യം അടഞ്ഞ അധ്യായമാണെന്ന് ആവര്‍ത്തിച്ച് ജി സുകുമാരന്‍ നായര്‍, എസ്എന്‍ഡിപി ചെയ്യുന്നതെല്ലാം എന്‍എസ്എസ് ചെയ്യണമെന്ന് ഉണ്ടോ?

Kerala

‘ഞാൻ വിചാരിച്ചാൽ നേരത്തെ തന്നെ എനിക്ക് പദ്മഭൂഷൺ കിട്ടിയേനെ, ഇത്തരം ബഹുമതികളിൽ എനിക്ക് താല്പര്യമില്ല’; ജി. സുകുമാരന്‍ നായര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.