തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ബിഎംഎസിനെ അംഗീകൃത സംഘടനയായി അംഗീകരിച്ച കെ.എസ്. ആര് ടി സിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയില്‍ സിഐടിയുവിന്റെ തകര്‍ച്ച സിപിഎമ്മിന്റെ രാഷ്ട്രീയ തോല്‍വി. കെ.എസ്.ആര്.ടി.എംപ്ലോയീസ് അസോസിയേഷന് (സി.ഐ.ടി.യു) 35. 24 ശതമാനം വോട്ടുകള്‍ മാത്രമാണ് ഇത്തവണ നേടാനായത്. 2016 ല്‍ ഹിത പരിശോധനയില്‍ സി.ഐ.ടി.യു വിന് 48.52 ശതമാനം വോട്ടായിരുന്നു. 13 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.
കോണ്‍ഗ്രസ് നേത്യത്വം നല്കുന്ന ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷ (ടി.ഡി.എഫ്) നും നാലു ശതമാനം വോട്ടുകളാണ് കുറഞ്ഞത്. കഴിഞ്ഞ തവണ 27.01 ശതമാനം വോട്ടു കിട്ടിയിടത്ത്് ഇത്തവണ 23. 37 ശതമാനം മാത്രം.
അതേ സമയം ഇതേവരെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത കെ.എസ്.ടി. എംപ്ലോയീസ് സംഘിന് (ബി.എം.എസ്) 18.21 ശതമാനം വോട്ടും ലഭിച്ചു. കഴിഞ്ഞ പ്രാവശ്യം വെറും ബി.എം.എസിന് എട്ട് ശതമാനം വോട്ടുമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടിന്റെ 15 ശതമാനം വോട്ടെങ്കിലും ലഭിക്കുന്ന സംഘടനകള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. ഹിതപരിശോധന 2016 ലാണ് അവസാനമായി നടത്തിയത്.
കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന് എ.ഐ.ടി.യു സി (9.64%) , കെ.എസ്.ആര്.ടി.സി വര്‍ക്കേഴ്സ് ഫെഡറേഷന് (2.74 %), കെ.എസ്.ആര്.ടി.സി. എംപ്ലോയീസ് ഫ്രണ്ട് യൂണിയന് ( 1.24%) , കെ.എസ്.ആര്.ടി.ഇ വെല്‍ഫെയര്‍ അസോസിയേഷന് (9.03 %) എന്നിവയക്ക്് അംഗൂകാരത്തിനാവശ്യമായ വോട്ടുകള്‍ നേടാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: