തിരുവനന്തപുരം: പരമ്പരാഗത ശക്തികേന്ദ്രങ്ങളിലെ തോല്‍വി സിപിഎം പരിശോധിക്കുന്നു. വര്‍ക്കല, ആറ്റിങ്ങല്‍, പന്തളം എന്നിവടങ്ങളിലെ ബിജെപി മുന്നേറ്റം സംസ്ഥാന സക്രട്ടേറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയായി. വിശദ പരിശോധന സംസ്ഥാന സമിതിയില്‍ നടക്കും. ജില്ലാ കമ്മിറ്റികളില്‍നിന്നുള്ള വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നുമുതലുള്ള നേതൃയോഗങ്ങള്‍ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നത്. ജില്ലകള്‍ സംബന്ധിച്ച പരിശോധനയിലാണ് ഇക്കാര്യം ചര്‍ച്ചയായത്.
പരമ്പരാഗത ശക്തികേന്ദ്രങ്ങളിലെ വോട്ടിലുണ്ടായ ചോര്‍ച്ച പരിശോധിക്കണമെന്ന തീരുമാനമാണ് സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായത്. നാളെയും മറ്റന്നാളുമായി നടക്കുന്ന സംസ്ഥാന സമിതിയോഗത്തില്‍ ഇക്കാര്യം വിശരദമായി പരിശോധിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ട് ലഭിച്ചതായി സിപിഎം കണക്ക് കൂട്ടുന്നു. കോണ്‍ഗ്രസിന് 38 ശതമാനത്തിന് അടുത്ത് വോട്ടുകള്‍ ലഭിച്ചതായാണ് വിലയിരുത്തല്‍. ബിജെപിക്ക് പലയിടത്തും മുന്നേറ്റമുണ്ടാക്കാനായെന്ന അഭിപ്രായവും സംസ്ഥാന സെക്രട്ടേറിയറ്റിലുയര്‍ന്നു.
15 ശതമാനത്തിനടുത്താണ് ബിജെപി നേടിയ വോട്ട് വിഹിതമെന്നാണ് സിപിഎമ്മിന്റെ കണക്ക്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തില്‍ 98 നിയമസഭാ സീറ്റുകളില്‍ നിലവില്‍ ഇടതുമുന്നണിക്ക് മുന്‍തൂക്കമുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. 41 ഇടത്ത് യുഡിഎഫിന് മേല്ക്കൈയുണ്ടെന്നുമാണ് സിപിഎം നേതൃത്വം പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം മുന്‍സിപ്പാലിറ്റി സിപിഎമ്മിന്റെ കയ്യില്‍നിന്ന് ബിജെപി പിടിച്ചെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: