കരുനാഗപ്പള്ളി: ബിഎംഎസ് മേഖലാ വൈസ് പ്രസിഡന്റ് രാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് എസ്ഡിപിഐ ക്രിമിനലുകളെ പോലീസ് അറസ്റ്റു ചെയ്തു. കല്ലേലിഭാഗം ചന്ദ്ര ഭവനത്ത് രാജശേഖരപിള്ള (55), കല്ലേലിഭാഗം കാവനാല്‍ വടക്കതില്‍ മഹിന്‍ (33), വാഴയില്‍ കിഴക്കതില്‍ അര്‍ഷാദ്(28) എന്നിവരെയാണ് പിടികൂടിയത്.
റിയാസ്, സക്കീര്‍ എന്നിവരെ പിടികൂടാനുണ്ട്. കരുനാഗപ്പള്ളിയില്‍ ആട്ടോ ഡ്രൈവറും ബിഎംഎസ് കരുനാഗപ്പള്ളി മേഖലാ വൈസ് പ്രസിഡന്റ് രാജനെ ഓട്ടം വിളിച്ചുകൊണ്ടുപോയാണ് കൊല്ലാന്‍ ശ്രമിച്ചത്. ഡിസംബര്‍ 22ന് രാത്രി 7.30നാണ് സംഭവം ഇരുകാലുകളിലും, കൈകളിലും വെട്ടേറ്റ രാജന് ചികിത്സയിലാണ്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: