Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയുമായുള്ള ചര്‍ച്ച അര്‍ത്ഥപൂര്‍ണമായില്ല; ആത്മാഭിമാനം ചോദ്യം ചെയ്താല്‍ ശക്തമായ നടപടി: രാജ്‌നാഥ് സിങ്

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചൈനയുമായി നടത്തിയ ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ സാധിച്ചിട്ടില്ലെന്ന് എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ രാജ്‌നാഥ് പറഞ്ഞു. നിലവിലെ സ്ഥിതി തുടരുകയാണ്. സൈനിക വിന്യാസം പിന്‍വലിക്കില്ല. അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് തുടരും. ചര്‍ച്ചകളും തുടരും. പ്രതീക്ഷകള്‍ വെടിഞ്ഞിട്ടില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 31, 2020, 01:00 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യ-ചൈന ചര്‍ച്ച അര്‍ത്ഥപൂര്‍ണമായിട്ടില്ലെന്നും പഴയ സ്ഥിതി തുടരുകയാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന നടപടികള്‍ക്ക് തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.  

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചൈനയുമായി നടത്തിയ ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ സാധിച്ചിട്ടില്ലെന്ന് എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ രാജ്‌നാഥ് പറഞ്ഞു. നിലവിലെ സ്ഥിതി തുടരുകയാണ്. സൈനിക വിന്യാസം പിന്‍വലിക്കില്ല. അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് തുടരും. ചര്‍ച്ചകളും തുടരും. പ്രതീക്ഷകള്‍ വെടിഞ്ഞിട്ടില്ല. ഏതു വിഷയത്തെക്കുറിച്ചു ചര്‍ച്ച നടന്നാലും ഇരുരാജ്യങ്ങളും തമ്മിലുള്ള സന്ദേശങ്ങള്‍ കൈമാറുവാന്‍ സാധിക്കും. നയതന്ത്രതലത്തിലും സൈനിക തലത്തിലുമുള്ള ചര്‍ച്ചകള്‍ തുടരുവാന്‍ ഈ മാസം 18ന് നടന്ന ഡബ്യുഎംസിസി യോഗത്തില്‍ തീരുമാനിച്ചിരുന്നൂ. ഒമ്പതാംവട്ട സീനിയര്‍ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.

അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകും. ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഇക്കാര്യത്തിലുണ്ടാകില്ല. ഗല്‍വാനിലെ സംഘര്‍ഷത്തിനുശേഷം ലഡാക്ക് സന്ദര്‍ശിച്ചിരുന്നു. സൈനികരുടെ മനോവീര്യം വളരെ ഉയര്‍ന്നതാണെന്ന് മനസ്സിലാക്കി. സൈനികരുടെ ധീരതയും സംയമനവും ശൗര്യവും പ്രദര്‍ശിപ്പിക്കപ്പെട്ട സമയമായിരുന്നു ഇത്. ഏറെ പ്രശംസനീയമായിരുന്നു സൈനികരുടെ കരുത്ത്. രാജ്യത്തിന്റെ ആത്മാഭിമാനം ചോദ്യംചെയ്യുന്നതൊന്നും സൈന്യം വച്ചുപൊറുപ്പിക്കില്ല. ഇക്കാര്യത്തില്‍ യാതൊരു ഒത്തുതീര്‍പ്പുമില്ല. നമ്മളെ ആര് ആക്രമിക്കുന്നു എന്നതല്ല, മഹാഭാരതത്തില്‍ പറയുന്നതുപോലെ നമ്മുടെ ഉന്നം എപ്പോഴും കിളിയുടെ കണ്ണില്‍ തന്നെയായിരിക്കും. യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. അതിര്‍ത്തിയില്‍ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ ഇരുപക്ഷത്തും നടക്കുന്നുണ്ട്. അതിര്‍ത്തിയിലുടനീളം സൈന്യം പട്രോളിങ് നടത്തുന്നുണ്ട്.  

ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഇടപെടേണ്ട ആവശ്യം ഇല്ല. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഒറ്റക്കെട്ടായി മുന്‍പോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീകരതയെ നേരിടാന്‍ നാം പര്യാപ്തരാണ്. ആവശ്യമെങ്കില്‍ അതിര്‍ത്തി കടന്നും ഭീകരതക്കെതിരെ നടപടിയെടുക്കും.  

കഴിഞ്ഞ കുറച്ചുമാസങ്ങളില്‍  നാനൂറോളം തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ പാക്കിസ്ഥാന്‍ നടത്തിയതിന് ഉചിതമായ മറുപടി സൈന്യം നല്‍കിയിട്ടുണ്ട്. കുത്സിതമായ പ്രവര്‍ത്തനങ്ങളാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്നത്. ഭീകരതയെ ഇല്ലാതാക്കുവാന്‍ കഴയുമെന്ന് സൈന്യം തെളിയിച്ചിട്ടുണ്ട്. ഭീകരരുടെ ഒളിത്താവളങ്ങള്‍ വേണ്ടിവന്നാല്‍ അതിര്‍ത്തികടന്നും ഇല്ലാതാക്കും. 2016ല്‍ ഉറി ആക്രമണത്തിനുശേഷം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിനുമറുപടിയായി 2019ല്‍ ബാലക്കോട്ട് ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച് നശിപ്പിച്ചു. നാലു യുദ്ധങ്ങളിലും പാക്കിസ്ഥാന്‍ പരാജയപ്പെട്ടിട്ടും ഹീനമായ നടപടികള്‍ അവര്‍ തുടരുകയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Tags: chinaരാജ്‌നാഥ് സിങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്രൊയേഷ്യയുടെ പെറ്റാര്‍ സൂക്കിച്ചിനെ വെട്ടിച്ച് ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍(വലത്) പന്തുമായി മുന്നേറുന്നു

അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍: ബ്രസീല്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചു

ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ യോഗ്യത നേടാനാവാതെ വന്നതോടെ നിരാശരായി നില്‍ക്കുന്ന ഇറ്റാലിയന്‍ താരങ്ങള്‍

ലോകകപ്പ് യോഗ്യത: ഇറ്റലി ഇല്ലാതെ വീണ്ടും

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

ആദിയോഗിയായ ശിവന്‍ കാലഘട്ടത്തിന് അനിവാര്യം

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.