ചെന്നിത്തല: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തായ തൃപ്പെരുന്തുറയില്‍ സിപിഎമ്മിനെ പിന്തുണച്ച് കോണ്‍ഗ്രസ്. ബിജെപിയെ ഭരണത്തില്‍ എത്തിക്കാതിരിക്കാനാണ് സ്വന്തം പാര്‍ട്ടിയുടെ അഭിമാനം വരെ പണയം വെച്ച് പ്രതിപക്ഷ നേതാവ് ഇത്തരം ഒരു നാണംകെട്ട നീക്കം നടത്തിയത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കാന്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്നലെ തീരുമാനിച്ചിരുന്നു. ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇന്നുനടന്ന തെരഞ്ഞെടുപ്പില്‍ ഈ തീരുമാനം കോണ്‍ഗ്രസ് നടപ്പിലാക്കുകയായിരുന്നു. ഡിസിസി പ്രസി.എം.ലിജു, മാന്നാര്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പങ്കെടുത്ത യോഗത്തിന്റെതാണ് ഈ നാണംകെട്ട തീരുമാനം ഉണ്ടായത്. ഇടതുപക്ഷവുമായി ചേര്‍ന്ന് പഞ്ചായത്തു ഭരിക്കുവാനുള്ള കോണ്‍ഗ്രസ്സ് ഉന്നത നേതാക്കളുടെ തീരുമാനം അണികളില്‍ വന്‍പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ തന്നെ സഹായിക്കുന്നതിന്റെ ഉപകാര സ്മരണയാണ് സ്വന്തം പഞ്ചായത്ത് സിപിഎമ്മിന് വിട്ടുകൊടുക്കുന്നത്. പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ള നൂറ്റിയമ്പതോളം കോണ്‍ഗ്രസ്സ് അംഗങ്ങള്‍ രമേശ് ചെന്നിത്തലയുടെ തീരുമാനത്തില്‍ പരസ്യമായി പ്രതിഷേധിക്കുകയും തങ്ങള്‍ പാര്‍ടിയില്‍ നിന്ന് രാജിവെക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രസിഡന്റ് പദം പട്ടികജാതി വനിതയ്‌ക്ക് സംവരണം ചെയ്തിരിക്കുന്ന ചെന്നിത്തലയില്‍ യുഡിഎഫിനും ബിജെപിക്കും തുല്യ സീറ്റുകളാണുള്ളതെങ്കിലും ബിജെപിയിലും എല്‍ഡിഎഫിലും മാത്രമെ പട്ടികജാതി വനിതകള്‍ ജയിച്ചു വന്നിട്ടുള്ളു.
കോണ്‍ഗ്രസിന്റെ ഗതികേടെന്ന് ബിജെപി
ചെങ്ങന്നൂര്‍: പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തായത്തായ ചെന്നിത്തലയില്‍ സിപിഎം പ്രസിഡന്റിനെ വാഴിക്കാന്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ വോട്ട് ചെയ്തത് കോണ്‍ഗ്രസിന്റെ ഗതികേടാണ് സൂചിപ്പിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാര്‍ പറഞ്ഞു. ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ രാജിവെച്ച് പുറത്തു പോകുമെന്നതില്‍ സംശയമില്ല. രമേശ് ചെന്നിത്തല ഹരിപ്പാട് നിന്ന് സിപിഎംന്റെ കനിവു കൊണ്ടാണ് ജയിക്കുന്നത്.
അതിന് പ്രത്യുപകാരമായാണ് സ്വന്തം പഞ്ചായത്തായ ചെന്നിത്തലയിലെ പ്രസിഡന്റ് പദവി സിപിഎമ്മിന് നല്‍കുന്നത്. രമേശ് ചെന്നിത്തലയുടെ ഈ അവിശുദ്ധബന്ധം ജനങ്ങള്‍ തിരിച്ചറിയും. തകര്‍ന്ന് തരിപ്പണമായ കോണ്‍ഗ്രസ് കൂടുതല്‍ ആഴങ്ങളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു. രാജ്യത്തെല്ലായിടത്തും എന്ന പോലെ കോണ്‍ഗ്രസ് പരസ്യമായി സിപിഎം ബന്ധത്തിന് പേരിപ്പിച്ചത് .തിരുവന്‍വണ്ടുരിലും പാണ്ടനാട്ടിലും കോടംതുരുത്തിലും ഒരുവിഭാഗം സി പി എം -കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തകരെയും വോട്ട് ചെയ്ത ജനങ്ങളേയും വഞ്ചിച്ചു കൊണ്ട് ജനവിരുദ്ധ ബന്ധത്തിന് തയ്യാറെടുക്കുന്നത് ലജ്ജാകരമാണ്.
ഈ ജനവിരുദ്ധ യുഎല്‍ഡിഎഫ് മുന്നണി യുടെ ജനവഞ്ചന തുറന്നുകാട്ടാന്‍ ബിജെപി ജനജാഗരണ സദസ്സുകള്‍ സംലടിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യത്തിനെതിരെ മത്സരിക്കുന്ന മുന്നണി യുഎല്‍ഡിഎഫ് ആയിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു എന്ന് എം. വി ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: