മാനന്തവാടി: തവിഞ്ഞാലില്‍ കോണ്‍ഗ്രസിലെ എല്‍.സി ജോയിയെ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തെങ്കിലും. വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫില്‍ സമവായമായില്ല. വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചേ തീരുമെന്ന നിലപാടില്‍ ലീഗ് ഉറച്ച് നില്‍ക്കുകയാണ്.
ഭരണം തിരിച്ചുപിടിച്ച തവിഞ്ഞാലില്‍ യുഡിഎഫ് പ്രസിഡന്റ് സ്ഥാനം നിശ്ചയിച്ചെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനം തീരുമാനമാകാതെ മാരത്തോണ്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. വൈസ് പ്രസിഡന്റ് സ്ഥാനം ലീഗ് ആവശ്യപ്പെട്ടതും കോണ്‍ഗ്രസില്‍ തന്നെ രണ്ട് പേരുകള്‍ ഉയര്‍ന്നു വന്നതുമാണ് തീരുമാനമാകാതെ നീണ്ടുപോകുന്നത്.
ലീഗിനെ പി.എം. ഇബ്രഹീമിനെ വൈസ് പ്രസിഡന്റാക്കണമെന്ന് ലീഗ് ആവശ്യപ്പെടുമ്പോള്‍ 2010 ലേതു പോലെ പ്രസിഡന്റും വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ കോണ്‍ഗ്രസ് നിലനിര്‍ത്തി സ്റ്റാന്റിംഗ് കമ്മറ്റി ലീഗിന് നല്‍കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് വെക്കുന്നത്. കോണ്‍ഗ്രസില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എം.ജി.ബിജുവിന്റെയും, ജോസ് കൈനികുന്നിലിന്റെയും പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. സ്ഥാനമാനങ്ങള്‍ തീരുമാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ തവിഞ്ഞാല്‍ യുഡിഎഫില്‍ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: