കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക പരിഷ്കാരങ്ങള്‍ മറ്റ് വിസകന വിഭാഗങ്ങള്‍ക്കൊപ്പം വളരാനും പുഷ്ടിപ്പെടാനും രാജ്യത്തെ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നതായി കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ഡോ. അനിതാ കരുണ്‍ പറഞ്ഞു.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും സ്വാതന്ത്ര്യം ലഭിക്കുന്നതിലൂടെ മെച്ചപ്പെട്ട വില സ്വായത്തമാക്കാനായി കര്‍ഷകര്‍ക്ക് പുതിയ നിയമങ്ങള്‍ അവസരമൊരുക്കുകയാണ്. ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുമ്പോള്‍ കര്ഷകന് അതത് ദിവസമോ മൂന്നു ദിവസത്തിനകമോ ഇതിന്റെ തുക ലഭ്യമാക്കാനും ഓണ്‍ലൈന്‍ വ്യാപാരം നടത്താനും കാര്‍ഷികവിള വിപണന വാണിജ്യ ബില്‍ 2020 അനുമതിയും അവസരവും നല്‍കുന്നുണ്ട്.
കര്‍ഷകന്റെയും വാങ്ങുന്നയാളിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിധമാണ് നിയമങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഒരു രാജ്യം ഒരു വിപണി എന്ന ലക്ഷ്യത്തെത്താന്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സര്‍ക്കാരുകള്‍ നടത്തിവരുന്ന വിപുലമായ ചര്‍ച്ചകള്‍, വിശകലനങ്ങള്‍, കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ സഹായമാകുന്നുണ്ട്. അതിനാല്‍, ശരിയായ അറിവിലൂടെ കാര്‍ഷിക നേട്ടങ്ങള്‍ ആര്‍ജിക്കേണ്ടതാണെന്നും ഡോ. അനിതാ കരുണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: